കശ്മീരില്‍ ഹിമപാതം: മൂന്ന് സൈനികരെ കാണാതായി
ശ്രീനഗര്‍: കനത്ത ഹിമപാതത്തില്‍ ജമ്മു കശ്മീരില്‍ മൂന്നു സൈനികരെ കാണാതായി. ബന്ദിപുര ജില്ലയിലെ ഗുരേസ് ഏരിയയില്‍ നിന്നാണ് സൈനികരെ കാണാതായത്.
അതിര്‍ത്തിയോട് ചേര്‍ന്ന ഉയര്‍ന്ന പ്രദേശമായ ഭഗ്തൂരിലെ മനി പോസ്റ്റിലെ ജവാന്‍മാരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതപ്പെടുത്തിയതായി സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ അഞ്ചടിയലധികം ഉയരത്തിലാണ് ഹിമപാതമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുകശ്മീരിലെ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത ഹിമാപാതമാണ് ഉണ്ടായത്. ചൊവ്വാഴ്ച ഹിമപാതം ശക്തമായതിനെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെല്ലാം റദ്ദാക്കി. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ ജമ്മു ദേശീയപാത വഴിയുള്ള ഗതാഗതവും നിര്‍ത്തിവെച്ചിരിക്കയാണ്.
ഹിമാചല്‍ പ്രദേശിലും കനത്ത ഹിമപാതമാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."