ഗസ്സയില്‍ ഇസ്‌റാഈലീ വ്യോമാക്രമണം: രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ജറുസലമിനെ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്‌റാഈല്‍ തുടങ്ങിയ അതിക്രമം തുടരുന്നു. ചൊവ്വാഴ്ച നടത്തിയ വ്യോമാക്രണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സ നഗരത്തിലെ ബൈത്ത് ലാഹിയ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്.
ഫലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത ഇസ്‌റാഈല്‍ അധികൃതര്‍ നിഷേധിച്ചു.
കൊല്ലപ്പെട്ടവര്‍ അല്‍ ഖുദ്‌സ് ബ്രിഗേഡില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറുസലമിനെ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം.
വെള്ളിയാഴ്ച ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."