മൂന്നു ദിവസത്തിനകം രാജിയെന്നു വീരേന്ദ്രകുമാര്‍
കോഴിക്കോട്: രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരന്ദ്രകുമാര്‍ എം.പി. തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസത്തിനകം ഡല്‍ഹിയിലെത്തി രാജിക്കത്ത് കൈമാറും. ഭാവി നിലപാട് ശരദ് യാദവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും രാജി യു.ഡി.എഫിനെ രക്ഷിക്കാനാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
ജെ.ഡി.യു യോഗത്തിനു ശേഷം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാര്‍ട്ടി ഉണ്ടാക്കണോ, ഏതെങ്കിലും പാര്‍ട്ടിയുമായി ചേരണോ എന്ന കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം.പിയായി തുടരാനില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ശരത് യാദവ് പക്ഷം ദുര്‍ബലമാണ്.പാര്‍ട്ടി നിതീഷിന്റെ കൈകളിലാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."