HOME
DETAILS
MAL
ടി.പി ചന്ദ്രശേഖരന് വധം: ഹരജി മാറ്റി
backup
December 14 2017 | 22:12 PM
കൊച്ചി: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ.കെ രമ നല്കിയ ഹരജി ഹൈക്കോടതി വിശദമായ വാദത്തിനായി മാറ്റി. ഗൂഢാലോചനക്കുറ്റം ചുമത്തി കോഴിക്കോട് എടച്ചേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സി.പി.എം പ്രാദേശിക നേതാവ് കെ.കെ കൃഷ്ണന് നല്കിയ ഹരജിയിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. രമയുടെ ഹരജി ഇതിനൊപ്പം അടുത്തയാഴ്ച പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."