HOME
DETAILS
MAL
ഓഖി ദുരന്തം; ലത്തീന്‍സഭ ഹൈക്കോടതിയിലേക്ക്
backup
December 15 2017 | 07:12 AM
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്കാസഭ കോടതിയിലേക്ക്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കുമെന്ന് സഭാ വികാരി യൂജിന്‍ പെരേര തിരുവനന്തപുരത്ത് പറഞ്ഞു.
ദുരന്തത്തില്‍ ഇതുവരെ 68 പേര് മരിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞദിവസം രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട്ടുനിന്നും കണ്ടെത്തിയിരുന്നു. കൊയിലാണ്ടി ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ പുറം കടലില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിനാണ് ഒരു മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളികളാണ് പുറംകടലില്‍ ഒഴുകുന്ന മറ്റൊരു മൃതദേഹം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."