രാജസ്ഥാന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് അഫ്‌റസുലിന്റെ കുടുംബം
കൊല്‍ക്കത്ത: 'ലൗവ് ജിഹാദ്' ആരോപിച്ച് നിര്‍മാണ തൊഴിലാളിയായ അഫ്‌റസുലിനെ അറുകൊല ചെയ്ത സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ വിശ്വാസമില്ലെന്ന് കുടുംബം. രാജസ്ഥാനിലെ രാജസമന്ദില്‍ ഡിസംബര്‍ ആറിനാണ് ബംഗാള്‍ സ്വദേശിയായ അഫ്‌റസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് വിശ്വാസമില്ലാത്തതിനാല്‍ ദേശീയ മനുഷ്യവകാശ കമ്മിഷനെ സമീപിക്കുമെന്നും കേസിന്റെ വിചാരണ ബംഗാളിലേക്ക് മാറ്റണമെന്നും അഫ്‌റസുലിന്റെ കുടുംബം ആവശ്യപ്പെട്ടു.
കൊലപാതകവുമായി ബന്ധപ്പെട്ട് ശംഭുലാലിനെയും മരുമകനെയും രാജസ്ഥാന്‍ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ നീതിയുക്തമായ വിധി രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന് അഫ്‌റസുലിന്റെ കുടുംബം പ്രതീക്ഷിക്കുന്നില്ല.
കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലേക്ക് അദ്ദേഹത്തിന്റെ ഭാര്യയും മകളും പോവുകയാണെങ്കില്‍ അവരെ അക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന് ബംഗാള്‍ ബാര്‍ കൗണ്‍സിലിന്റെ പ്രത്യേക കമ്മിഷന്‍ അംഗം അസിത് ബാസു പറഞ്ഞു.
കേസില്‍ നിന്ന് പിന്മാറാന്‍ സാമ്പത്തിക വാഗ്ദാനങ്ങളും ഭീഷണികളും ഇരയുടെ കുടുംബത്തിന് ലഭിച്ചെന്നും രാജസ്ഥാന്‍ സര്‍ക്കാരിനോ പൊലിസിനോ അഫ്‌റസുലിന്റെ കുടുംബത്തിന് ആവശ്യമുള്ള സുരക്ഷിതത്വം നല്‍കാനാവില്ലെന്നും അസിത് ബാസു പറഞ്ഞു. ബെസ്റ്റ് ബേക്കറി കേസ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയതിന് സമാനമായി കേസ് ബംഗാളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജസ്ഥാനില്‍ സുരക്ഷിതമായ വിചാരണക്ക് സാധ്യതയില്ലെന്ന് അഫ്‌റസുലിന്റെ ഭാര്യ ഗുല്‍ഭര്‍ ബവ ആവര്‍ത്തിച്ചു. തന്റെ ഭര്‍ത്താവിന് സുരക്ഷനല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
അത്തരത്തിലുള്ള സര്‍ക്കാരില്‍ നിന്ന് തനിക്ക് സുരക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."