HOME
DETAILS

ജാരന്‍

  
backup
December 16 2017 | 19:12 PM

sunday-katha-jaran

സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാളെ ചില പടങ്ങളില്‍ കണ്ടതല്ലാതെ നേരിട്ടുള്ള ദര്‍ശനം ഇതാദ്യമായിട്ടാണ്. ആയതിനാല്‍ അസുലഭമായ ആശ്ചര്യത്തിന് വഴിവച്ചു, അപരിചിതന്റെ അസമയത്തെ ആ വരവ്. കോട്ടും സൂട്ടും കൂളിങ് ഗ്ലാസും. തനി സായിപ്പ് ലുക്ക്.

 

'ആരാ?'
അമ്മയാണ് കയറി മിണ്ടിയത്. ഈസി ചെയറില്‍ ഭിത്തിയിലേക്കു കാലും നീട്ടി തീരെ പന്തിയില്ലാത്തതായിരുന്നു അന്നേരത്തെ എന്റെ ഇരിപ്പ്. ഇരിപ്പുവശം ശരിയാക്കി അമ്മയുടെ ചോദ്യം തന്നെ ഞാനും ആവര്‍ത്തിച്ചു. നീക്കിയിട്ട കസേരയിലേക്ക് അധികാരത്തോടെ ഇരിപ്പുറപ്പിക്കുമ്പോള്‍ ഞാനയാളെ സാകൂതം നോക്കി.
'എന്താ.. എവിടുന്നാ..?'
സംസാരം അമ്മ തന്നെ മുന്നോട്ടു നീക്കി.
'ഇവിടെയടുത്ത് കുളം വല്ലതും ഉണ്ടോ?'
ആ ചോദ്യത്തില്‍ ഇനിയൊന്നു കുളത്തില്‍ മുങ്ങിക്കുളിച്ചതിനുശേഷം ബാക്കി കാര്യം പറയാം എന്ന ധ്വനിയുള്ളതു പോലെ തോന്നി.
'വറ്റാത്ത കുളമാണോ?'
'കൊടും വേനലില്‍ വറ്റും... എന്നാലും ഒരു രണ്ടു തുടം വെള്ളം ഏതു കെട്ട കാലത്തും കിട്ടും...'
ആ പറഞ്ഞത് ഇഷ്ടപ്പെട്ടതു മാതിരി അയാള്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് കസേര എന്റയരികിലേക്കു ചേര്‍ത്തുവച്ചു കാല്‍ക്കീഴിലെ ബാഗ് തുറന്ന് അത്തറിന്റെ മാതിരിയുള്ള ചെറിയ സാംപിള്‍ കുപ്പികള്‍ ഓരോന്നായി പുറത്തെടുത്തു.
'ഇതെന്താന്നറിയാമോ..?'
'അത്തറാണോ...?'
അമ്മ ദാ വീണ്ടും ഇടയിലേക്കു ചാടി വീണു.
'ഞങ്ങള്‍ ഈ ഏരിയായിലെ വെള്ളത്തെക്കുറിച്ച് ഒരു സ്റ്റഡി നടത്തുന്നു... ഭാഗ്യമുണ്ടെങ്കില്‍ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാവുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു...'
'ആ കുളമൊന്നു കാണാന്‍ പറ്റുമോ..?'
അയാളോടൊപ്പം ധൃതിയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയുടെ വാക്കുകള്‍ വീണ്ടും പിന്നില്‍നിന്നു കൊത്തിവലിച്ചു.
'ഞാന്‍ വിചാരിച്ചു... വല്ല മന്തിനും സൗജന്യമായി മരുന്നു തരാന്‍ വര്ന്ന... അതല്ലെങ്കില്‍ നാടിനെ നിരന്തരം വേട്ടയാടുന്ന പലതരം പനികളെക്കുറിച്ചു പഠിക്കാന്‍ വരുന്ന ഒരു കൂട്ടരുണ്ടല്ലോ..'
കുളക്കരയിലെത്തിയ അയാള്‍ ജലസ്രോതസിനെ പല ആംഗിളുകളില്‍ വീക്ഷിച്ചു. വെള്ളം തൊട്ട് രുചിച്ചു. മൊബൈലില്‍ പകര്‍ത്തി. ഒരു ചെറിയ കുപ്പിയില്‍ വെള്ളം ശേഖരിച്ചു.
പിന്നീടയാള്‍ എന്നോട് കമാന്നൊരക്ഷരം ഉരിയാടിയില്ല.
പോയിക്കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മുയിങ്ങ് മണം അന്തരീക്ഷത്തില്‍ വല്ലാതെ തങ്ങിനിന്നു.
'ആരാടാ..?'
അമ്മ.
'ഏതോ ഒരു പ്‌രാന്ത ന്‍..അല്ലാണ്ടാരാ..?'
വെറുതെ നേരം കൊല്ലാന്‍ വന്ന അയാളെ എനിക്ക് ചവച്ചരക്കാനുള്ള അരിശമുണ്ടായിരുന്നു.
ലോകജലദിനത്തില്‍ റേഡിയോ തുറന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കാതിലേക്കു നിപതിച്ചു:
'ഇനി ജലത്തിന്റെ പേരിലായിരിക്കും ലോകമഹായുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുക.. അതിന്റെ മിന്നലാട്ടങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു...'
എങ്കില്‍, കുറച്ചുനാള്‍ മുന്‍പു വന്നത് നമ്മുടെ നാട്ടിലെ ജലമൂറ്റാനെത്തിയ ഒരു ജാരസന്തതി തന്നെയെന്നു ഞാന്‍ മനസിലൂട്ടിയുറപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  8 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  9 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  9 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  9 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  10 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  11 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  11 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  12 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  12 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  12 hours ago