റായ്ബറേലിയില്‍ സോണിയതന്നെ മത്സരിക്കുമെന്ന് പ്രിയങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞെങ്കിലും ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്ന് സോണിയാ ഗാന്ധി ജനവിധി തേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് മകള്‍ പ്രിയങ്കാ ഗാന്ധി.
അധ്യക്ഷപദവി ഒഴിഞ്ഞതോടെ സോണിയ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുമെന്നും അവര്‍ക്ക് പകരം പ്രിയങ്ക രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നുള്ള അഭ്യൂഹം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി അവര്‍ രംഗത്തെത്തിയത്.
സോണിയാ ഗാന്ധിക്ക് ഇനിയും രാഷ്ട്രീയത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുകൊണ്ടുതന്നെ അടുത്ത പൊതു തെരഞ്ഞെടുപ്പിലും റായ്ബറേലി മണ്ഡലത്തില്‍ നിന്ന് അവര്‍ ജനവിധി തേടുമെന്നും പ്രിയങ്ക വ്യക്തമാക്കി.
താന്‍ റായ്ബറേലിയില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ട് പ്രിയങ്ക രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."