അസ്ലം കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് പ്രതിയുടെ വിരലിന്റെ ഭാഗം കണ്ടെത്തി
നാദാപുരം: തൂണേരിയില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് വിരലിന്റെ ഭാഗം കണ്ടെത്തി. ഇത് പ്രതിയുടേതാകാമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു. കൃത്യം നടത്താനായി പ്രതികളെത്തിയ കാറില്‍ നിന്ന് രക്തം പുരണ്ട തുണി കണ്ടെത്തിയിരുന്നു. ഇത് പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗം എടുത്തിട്ടുണ്ട്.
അതിനിടെ, കൊലയുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയാ സെക്രട്ടറിയുടെ വീട് പൊലിസ് റെയ്ഡ് നടത്തി. ഏരിയാ സെക്രട്ടറി ചാത്തുവിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പ്രാദേശിക നേതാവുമായി ബന്ധമുള്ളയാളാണ് കാര്‍ വാടകയ്ക്കെടുത്തതെന്നു പൊലിസ് കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക് വ്യാപിക്കാന്‍ പൊലിസ് തീരുമാനിച്ചത്. അഞ്ചു ദിവസത്തേക്കാണ് കാര്‍ വാടകയ്ക്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."