HOME
DETAILS
MAL
ഓഖി: മോദി കേരളത്തില്‍ ദുരന്തബാധിത തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല
backup
December 17 2017 | 13:12 PM
തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ കാണാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ വച്ചു മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും കാണുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഒരു മണിക്കൂര്‍ തങ്ങുന്ന പ്രധാനമന്ത്രി ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല എന്നാണ് പുതിയ വിവരം.
ഓഖി ദുരന്തത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ദുരന്തബാധിതരെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്. തിങ്കളാഴ്ച രാത്രി എറണാകുളത്തെത്തുന്ന മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷമാണ് തിരുവനന്തപുരത്തെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."