HOME
DETAILS

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം; പ്രദര്‍ശന പരിപാടികള്‍ തുടരും

  
backup
December 17 2017 | 17:12 PM

bahrain-national-day-celerations

മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വല സമാപനം. ദിവസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച 46ാമത് ദേശീയ ദിനാഘോഷ പരിപാടികളാണ് ഔദ്യോഗികമായി കഴിഞ്ഞ ദിവസം സമാപിച്ചത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി നടന്നു വരുന്ന എയര്‍ഷോ അടക്കമുള്ള വൈവിധ്യമാര്‍ന്ന പ്രദര്‍ശന പരിപാടികള്‍ അടുത്ത ദിവസം കൂടി തുടരും. 

 

1783ല്‍ അഹ്മദ് അല്‍ ഫാത്തിഹ് സ്ഥാപിച്ച ബഹ്‌റൈന്‍ ഭരണകൂടം ഐക്യരാഷ്ട്രസംഘടനയില്‍ പൂര്‍ണ അംഗമായി പ്രവേശിച്ചതിന്റെ 46ാം വാര്‍ഷികാഘോഷവും ഹമദ് രാജാവിന്റെ കിരീടധാരണത്തിന്റെ 18ാം വാര്‍ഷികവുമാണ് ഇത്തവണ ആഘോഷിച്ചത്. അതേസമയം, എയര്‍ഷോ അടക്കമുള്ള പ്രദര്‍ശന പരിപാടികള്‍ അടുത്ത ദിവസം കൂടി തുടരും. ബഹ്‌റൈനിലെ അല്‍ സാഖീര്‍ കൊട്ടാരത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രക്ഷാകര്‍തൃത്വം വഹിച്ചു.

 

കാലാള്‍പ്പട 21 റൗണ്ട് വെടിമുഴക്കി ഹമദ് രാജാവിനെ വരവേറ്റു. ഇത്തവണത്തെ ആഘോഷ ചടങ്ങില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുല്‍ റസാഖ് മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ബഹ്‌റൈനും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാവട്ടെയെന്നും ബഹ്‌റൈനും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ പുരോഗതി കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ ദേശീയഗാനാലപനത്തിനും വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും ശേഷം രാജാവ് സദസ്സിനെ അഭിസംബോധന ചെയ്തു.

 

200 വര്‍ഷങ്ങള്‍ക്കു മുന്‍പ് പിതാമഹനായ അഹ്മദ് അല്‍ ഫാത്തിഹ് വിഭാവനം ചെയ്ത മഹത്വവും നാഗരികതയും പൗരത്വമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു വിശ്വസ്തരായ പൗരന്‍മാരുടെ പിന്തുണയോടെ സമ്പന്നമായ ഭാവിയിലേക്കു മുന്നേറാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെയെന്നു രാജാവ് പറഞ്ഞു.

 

ബഹ്‌റൈന്‍ കാത്തുസൂക്ഷിക്കുന്ന ഐക്യവും സഹവര്‍ത്തിത്വവും സഹാനുഭൂതിയും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള ദേശീയ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മുന്നേറാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അതാണ് ബഹ്‌റൈന്റെ സവിശേഷതയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

പാരമ്പര്യത്തിലും പൈതൃകങ്ങളിലും ഊറ്റം കൊള്ളുന്നതോടൊപ്പം വിവിധ ആശയഗതിക്കാരെയും മതവിശ്വാസികളെയും നിറഞ്ഞ മനസ്സോടെ ഉള്‍ക്കൊള്ളുന്നതാണ് ബഹ്‌റൈന്റെ പ്രത്യേകത. ഭാസുരമായ ഭാവിക്കു വേണ്ടി ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായാണ് ബഹ്‌റൈന്‍ മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ക്കിടയില്‍ ഐക്യം സമാധാനവും നിലനിര്‍ത്താന്‍ സഹവര്‍ത്തിത്ത്വത്തിന്റെ സന്ദേശം വിളംബരം ചെയ്യണം. സന്നിഗ്ധഘട്ടങ്ങളിലും രാജ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാനായതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നുവെന്നും ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ധേഹം പറഞ്ഞു.

 

ആപേക്ഷികമായി വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങളിലേക്കാണിപ്പോള് ബഹ്‌റൈന്‍ പ്രവേശിക്കുന്നത്. വിവിധ വികസന സൂചിക അനുസരിച്ച് ആഗോള വികസന റാങ്കില്‍ ബഹ്‌റൈന്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്. വികസനത്തിന്റെ അനുഗൃഹീതമായ യാത്ര തുടരാനുള്ള ശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് രാജ്യത്തിന്റെ കൈമുതലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

 

രാജ്യത്തെ പ്രതിരോധിക്കുന്നതില്‍ സൈനികര്‍ മാത്രമല്ല, സാധാരണക്കാരും അവരുടേതായ പങ്കു വഹിക്കുന്നുണ്ടെന്നത് അഭിമാനകരമാണെന്നും അവരെ അഭിനന്ദിക്കുന്നതായും രാജാവ് അറിയിച്ചു.

 

രാജാവിനോടൊപ്പം പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ എന്നിവരും വിവിധ മന്ത്രിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, എം.പിമാര്‍, ഗവര്‍ണര്‍മാര്‍, വിവിധ രാഷ്ടങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago