HOME
DETAILS

ജറൂസലം: യു.എസ് പ്രഖ്യാപനം റദ്ദാക്കാന്‍ യു.എന്‍ പ്രമേയം

  
backup
December 17, 2017 | 10:47 PM

%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82

യുനൈറ്റഡ് നാഷന്‍സ്: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ പ്രമേയം പാസാക്കാനൊരുങ്ങി ഐക്യരാഷ്ട്ര സഭ. ജറൂസലമിന്റെ പദവി സംബന്ധിച്ചുള്ള ഏതു തീരുമാനങ്ങള്‍ക്കും നിയമപരമായ സാധുതയില്ലെന്നും തീരുമാനം അസാധുവാകുമെന്നും കാണിച്ചുള്ള കരടു പ്രമേയം തയാറാകുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
യു.എന്നിലെ ഈജിപ്ത് പ്രതിനിധി തയാറാക്കിയ ഒരു പേജുള്ള കരടുപ്രമേയം രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ശനിയാഴ്ച അയച്ചുകൊടുത്തിട്ടുണ്ട്.
ഇതില്‍ അമേരിക്കയെയോ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയോ നേരിട്ട് പരാമര്‍ശിക്കുന്നില്ലെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു. ജറൂസലമില്‍ നയതന്ത്ര കാര്യാലയം തുറക്കരുതെന്ന് എല്ലാ രാജ്യങ്ങളോടും പ്രമേയത്തില്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കകം പ്രമേയം രക്ഷാസമിതിയില്‍ വോട്ടിനിടും. നേരത്തെ ജറൂസലം വിഷയത്തില്‍ ചേര്‍ന്ന അടിയന്തര രക്ഷാസമിതി യോഗത്തിലെ അതേ നിലപാട് തുടരുകയാണെങ്കില്‍ അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളും പ്രമേയത്തെ പിന്താങ്ങും. എന്നാല്‍, അമേരിക്ക വീറ്റോ ചെയ്താല്‍ പ്രമേയം പാസാക്കാനാകില്ല. 15 അംഗ രക്ഷാസമിതിയില്‍ ഒരു പ്രമേയം പാസാകണമെങ്കില്‍ ഒന്‍പതു പേര്‍ അനുകൂലമായി വോട്ട് ചെയ്യുകയും യു.എസ്, ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയില്‍ ഒറ്റ രാജ്യവും വീറ്റോ അധികാരം പ്രയോഗിക്കാതിരിക്കുകയും വേണം.
അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അസാധാരണ നടപടിയില്‍ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിലാണ് യു.എന്‍ നീക്കം. കഴിഞ്ഞയാഴ്ച ചേര്‍ന്ന രക്ഷാസമിതി അടിയന്തര യോഗം അമേരിക്കയോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ അതിരൂക്ഷമായാണ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചത്. ജറൂസലമിന്റെ പദവി സംബന്ധിച്ച് ഇരുരാജ്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കാനാകൂ എന്നാണ് എല്ലാ രാജ്യങ്ങളുടെയും നിലപാട്.
ജറൂസലം വിഷയത്തില്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കാനായി സമ്മര്‍ദം ചെലുത്തുമെന്ന് കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിറകെയാണ് ഈജിപ്തിന്റെ നേതൃത്വത്തില്‍ പ്രമേയം തയാറാക്കിയത്. കരടുപ്രമേയത്തെ കുറിച്ചു പ്രതികരിക്കാന്‍ ഐക്യരാഷ്ട്രസഭയിലെ യു.എസ് കാര്യാലയം തയാറായിട്ടില്ല. എന്നാല്‍, ഒരു വോട്ടെടുപ്പിനും ചര്‍ച്ചയ്ക്കും ജറൂസലമിന്റെ വ്യക്തമായ യാഥാര്‍ഥ്യത്തെ മാറ്റാനാകില്ലെന്ന് ഇസ്‌റാഈലിന്റെ യു.എന്‍ അംബാസഡര്‍ ഡാനി ഡാനണ്‍ പ്രതികരിച്ചു.
ജറൂസലമിന്റെ പദവി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രക്ഷാസമിതി ഒരു പ്രമേയം പാസാക്കിയിരുന്നു.
1967 ജൂണ്‍ നാലില്‍ ഫലസ്തീന്‍-ഇസ്‌റാഈല്‍ വിഷയത്തില്‍ രൂപീകരിച്ച നിയമത്തില്‍നിന്ന് ഒരു മാറ്റവും അംഗീകരിക്കില്ലെന്നു പ്രമേയം വ്യക്തമാക്കിയിരുന്നു. പ്രമേയം 14 വോട്ടിന് പാസാകുകയും ചെയ്തു.
ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധികള്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നതും ഏറെ ശ്രദ്ധേയമായിരുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  9 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  15 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  36 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  43 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 hours ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago