സഹായം കിട്ടണമെങ്കില്‍ പേര് മാറ്റണം
തിരുവനന്തപുരം: ലോക ബാങ്കിന്റെയും, വിദേശ ഏജന്‍സികളുടെയും സാമ്പത്തിക സഹായത്തോടെ സേനയെ നവീകരിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ പേര് മാറ്റുന്നു. നിലവില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസസ് എന്നാണ് പേര്.
ഇത് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസസ് എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ് മേധാവി ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു.
ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസസ് ആയാല്‍ മാത്രമേ ലോകബാങ്ക് സഹായം ലഭിക്കുകയുള്ളൂ. മാത്രമല്ല വിദേശ ഫണ്ടിങ്ങ് ഏജന്‍സികളും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
1962ലാണ് ഫയര്‍ ഫോഴ്‌സിന്റെ പേര് കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസസ് എന്നാക്കിയത്. 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ എമര്‍ജന്‍സി സര്‍വിസസ് എന്നാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാറി മാറി വന്ന മേധാവിമാര്‍ ഇതിന് നടപടി സ്വീകരിച്ചിരുന്നില്ല. ഫയര്‍ഫോഴ്‌സിനു കീഴില്‍ ദുരന്ത നിവാരണത്തിന് ഉള്‍പ്പെടെ പുതിയ സേനയെ രംഗത്തിറക്കാനും, പുതിയ ഉപകരണങ്ങള്‍ വാങ്ങാനും പണം ആവശ്യമാണ്.
ഇതിന് ലോക ബാങ്കിന്റെ സഹായം ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പേര് മാറ്റി ഉടന്‍ ഉത്തരവിറക്കണമെന്നാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ ആവശ്യം. നാളത്തെ മന്ത്രിസഭാ യോഗം പേര് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."