HOME
DETAILS
MAL
സാര്‍ക്ക് ധനമന്ത്രിമാരുടെ യോഗത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുത്തേക്കില്ല
backup
August 16 2016 | 10:08 AM
ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ അടുത്ത ആഴ്ച്ച നടക്കുന്ന സാര്‍ക്ക ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പങ്കെടുത്തേക്കില്ല. പ്രധാനമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടക്കുക.
ഈ മാസം ആദ്യം സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാകിസ്താനിലെത്തിയ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അപമാനിതനായ സാഹചര്യത്തിലാണ് തീരുമാനം.
ഈ മാസം 25,26 തിയ്യതികളിലാണ് ധനമന്ത്രിമാരുടെ സാര്‍ക്ക് ഉച്ചകോടി ഇസ്ലാമാബാദില്‍ നടക്കുന്നത്.
സാര്‍ക്ക് ആഭ്യന്തരമന്ത്രിമാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇസ്ലാമാബാദിലെത്തിയ രാജ്‌നാഥ് സിങിന്റെ പ്രസംഗം ചിത്രീകരിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നല്ല. പാകിസ്താന്‍ ഒരുക്കിയ അത്താഴ വിരുന്നിലും രാജ്‌നാഥ് സിങ് പങ്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."