കൗതുകമുണര്‍ത്തി ഈത്തപ്പഴ വിപണനമേള
ദോഹ: ജനങ്ങളില്‍ കൗതുകമുണര്‍ത്തി സുഖാ വാഖിഫില്‍ നടന്നു വന്ന ഈത്തപ്പഴ മേള. ഖത്തറില്‍ കൃഷി ചെയ്തു വരുന്ന വിവിധയിനം ഈത്തപ്പഴങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയമാണ് ആദ്യമായി ഈത്തപ്പഴമേള സംഘടിപ്പിച്ചത്. ഈത്തപ്പഴ കൃഷി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് വിവിധയിനം ഈത്തപ്പഴച്ചെടികളും മേളയില്‍ ലഭ്യമായിരുന്നു.
നിലവിലെ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഈത്തപ്പഴം ലഭ്യമായതു കാരണം സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു. 18 പ്രാദേശിക ഫാമുകളാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. 1500 ലേറെ ഈത്തപ്പഴ തൈകള്‍ വില്‍പ്പന നടന്നതായി പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ വെളിപ്പെടുത്തി. ഖലാസ്, ഖനീസ്, അര്‍സിസ്, ബര്‍ഹി, ഹലാലി തുടങ്ങിയ ഇനം ഈത്തപ്പഴങ്ങളാണ് വില്‍പനയ്‌ക്കെത്തിയത്.
നാലര ടണ്ണിലേറെ ഈത്തപ്പഴം വില്‍പന നടന്നത് വീണ്ടും മേള വിപുലമായ രീതിയില്‍ വരും വര്‍ഷങ്ങളില്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ക്ക് പ്രചോദനമായതായി അധികൃതര്‍ അറിയിച്ചു. വിവധയിനം തദ്ദേശീയ പഴങ്ങള്‍ പരിചയപ്പെടുത്തകുയും രുചിച്ചു നോക്കാനും മേളയില്‍ സൗകര്യമൊരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."