HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിച്ച 8,750 അയോഗ്യര്‍

  
backup
December 20 2017 | 20:12 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%af%e0%b5%8d%e0%b4%95

തിരുവനന്തപുരം: വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതായും കണ്ടെത്തിയവരെയാണ് അയോഗ്യരാക്കിയത്.
കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 33,കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 89 എന്നിവ പ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. ഇതിലൂടെ ഉണ്ടാകുന്ന അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അയോഗ്യരായവര്‍ക്ക് ഇനി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളിലോ മത്സരിക്കാന്‍ സാധിക്കില്ല.
ഗ്രാമ പഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് ചെലവഴിക്കാവുന്ന തുക.
മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും കാര്യത്തിലും ഒരു സ്ഥാനാര്‍ഥിക്ക് യഥാക്രമം 30,000 വും 60,000വും രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
2015ല്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ കണക്ക് നല്‍കിയവരുടെയും നല്‍കാത്തവരുടെയും വിവരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടിസും അയച്ചു.
മതിയായ കാരണങ്ങള്‍ ബോധിപ്പിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ അവസാനിപ്പിച്ചിട്ടുണ്ട്. മൊത്തം 1,572 തദ്ദേശ സ്ഥാപനങ്ങളില്‍ 372 സ്ഥാപനങ്ങളില്‍ മത്സരിച്ചവരാണ് ചെലവ് കണക്ക് സമര്‍പ്പിച്ച് അയോഗ്യതയില്‍നിന്നും ഒഴിവായത്.
ബാക്കിയുള്ള 8,750 പേര്‍ക്കാണ് അയോഗ്യത. കാരണം കാണിക്കല്‍ നോട്ടിസ് കൈപ്പറ്റിയിട്ടും കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ 941 ല്‍ 882 ഗ്രാമ പഞ്ചായത്തുകളിലെ 6,559 പേരെയും 145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557പേരെയും 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്.
84 മുനിസിപ്പാലിറ്റികളിലായി 1,188 പേരും ആറ് കോര്‍പ്പറേഷനുകളിലായി 384 പേരുമാണ് അയോഗ്യരായിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍(1,031) അയോഗ്യരായത്. കുറവ് വയനാട്(161). കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള മലപ്പുറം(122) ജില്ലയില്‍ 972 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago