HOME
DETAILS

മുതലപ്പല്ലി, കുതിര കുളമ്പിന്റെ ആകൃതിയിലുള്ള മുഖമുള്ള വവ്വാല്‍; ജൈവലോകത്തെ വ്യത്യസ്തതയുമായി മികോങ് നദി

  
backup
December 21 2017 | 09:12 AM

mekong-region-lizard-and-turtle-among-100-new-species-found

പ്രത്യേകതകളേറെയാണ് മികോങ് നദിയ്ക്ക്. ലോകത്തിലെ ഏറ്റവും വിലയ പന്ത്രണ്ടാമത്തെ നദി, ഏഷ്യയിലെ ഏറ്റവും വലിയ ഏഴാമത്തെ നദി, ആകെ നീളം ഏകദേശം 4350 കിലോമീറ്റര്‍. ആറു രാജ്യങ്ങളിലൂടെയാണ് ഈ നദി കടന്നുപോകുന്നത്.

ചൈന, മ്യാന്‍മര്‍, ലാവോസ്, തായ്‌ലാന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം എന്നിങ്ങനെ. പക്ഷെ മികോങ് നദിയെ വ്യത്യസ്തമാക്കുന്നത് ഇതൊന്നുമല്ല. നദിയുമായി ബന്ധപ്പെട്ട ജൈവവ്യവസ്ഥയാണ്. ഒരോ ദിവസവും പുത്തന്‍ സ്പീഷിസില്‍പെട്ട ജീവികളെയും സസ്യങ്ങളെയുമാണ് നദിയില്‍ നിന്നും നദീതീരത്തു നിന്നും ഗവേഷകര്‍ കണ്ടെത്തുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്തരത്തില്‍ കണ്ടെത്തിയത് 2500 ലേറെ ഇനത്തില്‍പെട്ട ജീവികളെയായിരുന്നു. വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് ആകട്ടെ മികോങ് നദിയെ കേന്ദ്രീകരിച്ച് ഓരോ വര്‍ഷവും പ്രത്യേക ഗവേഷണം തന്നെ സംഘടിപ്പിക്കുന്നു.

ഇത്തവണയും അതിനു മുടക്കമുണ്ടായില്ല. വിയറ്റ്‌നാമില്‍ നിന്നുള്ള മുതലപ്പല്ലി, തായ്‌ലന്‍ഡില്‍ നിന്നുള്ള പ്രത്യേക ഇനം ആമ, കുതിര കുളമ്പിന്റെ ആകൃതിയിലുള്ള മുഖമുള്ള വവ്വാല്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം.

ഇത്തരത്തില്‍ 115 ഓളം പുതിയ സ്പീഷിസുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇവ ഭീഷണിയും നേരിടുന്നുണ്ട്. കൗതുകത്തിന്റെ പുറത്ത് പ്രദേശവാസികള്‍ ഇവയെ വിറ്റഴിക്കുന്നത് പതിവാക്കിയിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ ഇത്തരം ജീവികളെ തേടിയെത്തുന്നവരുണ്ട്. രാജ്യാന്തര വിപണിയാണിവരുടെ ലക്ഷ്യം.

ഇക്കാര്യം അറിയാവുന്ന വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് ഗവേഷകര്‍ പ്രദേശത്തെ ചന്തകളിലും അന്വേഷണം നടത്തിയിരുന്നു. അത്തരത്തില്‍ തായ്‌ലാന്‍ഡിലെ ഒരു ചന്തയില്‍ അന്വേഷിച്ചപ്പോഴാണ് ഒച്ചുകളെ തിന്ന് ജീവിക്കുന്ന പ്രത്യോകതരം ആമയെയും കുതിരക്കുളമ്പിന്റെ ആകൃതിയുള്ള മുഖമുള്ള വവ്വാലിനെയും കണ്ടെത്തിയത്.

2016 ല്‍ കണ്ടെത്തിയ ജീവികളുടെ പട്ടികയാണ് ഇത്തവണ പുറത്തുവിട്ടത്. അതില്‍ 11 ഉഭയജീവികളും രണ്ടുതരം മത്സ്യങ്ങളും 11 ഉരഗങ്ങളും 88 തരം സസ്യങ്ങളുമുണ്ട്. ഒപ്പം മൂന്നിനം സസ്തനികളും. മികോങ് നദിയും ചേര്‍ന്നുള്ള വനവും വന്‍ഭീഷണിയാണ് മനുഷ്യനില്‍ നിന്ന് നേരിടുന്നത്.

എന്നാല്‍ മികോങ് നദിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ജൈവലോകത്തെ സംരക്ഷിക്കാന്‍ നടപടി അത്യാവശ്യമാണെന്നാണ് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ നിര്‍ദേശം. പലജീവികളും രക്ഷപ്പെട്ടുപോകുന്നത് ഭാഗ്യം കെണ്ടു മാത്രമാണ്. 2003ലാണ് മുതലപ്പല്ലിയെ ആദ്യമായി കണ്ടെത്തുന്നത്. പിന്നെയും വര്‍ഷങ്ങളെടുത്തു ഇവയുടെ കൂട്ടത്തില്‍പെട്ട മറ്റൊന്നിനെ കണ്ടെത്തുവാന്‍. അതിന് ശേഷം മാത്രമാണ് ഇവ വ്യത്യസ്ത സബ്‌സ്പീഷിസില്‍പെട്ടതാണെന്ന് വേര്‍തിരിക്കാന്‍ പോലും സാധിച്ചത്. വിയറ്റ്‌നാമില്‍ കണ്ടെത്തിയ ചുണ്ടെലി വിഭാഗത്തില്‍പെട്ട രണ്ടിനം ജീവികള്‍ അവയ്ക്ക് മാളമുണ്ടാക്കാനുള്ള കഴിവുള്ളത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടു പോകുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago