ശിഹാബ് തങ്ങള്‍ കേരളത്തിന്റെ നന്മയുടെ പൊതുസ്വത്ത്: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
മുള്ളൂര്‍ക്കര: ശിഹാബ് തങ്ങളുടെ ജീവിതസന്ദേശം ഏറ്റവും പ്രസക്തമായ കാലഘട്ടമാണിതെന്നും, സമാധാനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ശിഹാബ് തങ്ങള്‍ ആത്മീയ രാഷ്ട്രീയ നായകനാകുമ്പോള്‍ തന്നെ കേരളത്തിന്റെ നന്മയുടെ പൊതു സ്വത്താണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
മുള്ളൂര്‍ക്കര ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ടി.എസ് മായാദാസ് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുള്‍ സലാം വീല്‍ചെയര്‍ വിതരണം ചെയ്തു.
സ്വാമി നിഖിലാനന്ദ സരസ്വതി സ്നേഹ സന്ദേശം നല്കി. പി.വി സുലൈമാന്‍, രതീഷ്, ഭാസ്ക്കരന്‍, പ്രസാദ്, കെ.എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.എം.എ ബക്കര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എച്ച് ബഷീര്‍ അഹമ്മദ് ബുര്‍ഹാനി സ്വാഗതവും, ട്രഷറര്‍ ഫത്താഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."