2ജി വിധി കരുണാനിധിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നതായി എ. രാജ
ചെന്നൈ: 2ജി സ്‌പെക്ട്രം കേസില്‍ തന്നെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിചാരണക്കോടതി വിധി ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നതായി മുന്‍ ടെലികോം മന്ത്രി എ. രാജ. 2ജി സ്‌പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു രാജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ്. ഇതുസംബന്ധിച്ച് ഇന്നലെ കരുണാനിധിക്കയച്ച കത്തിലാണ് വിധി അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നതായി രാജ ചൂണ്ടിക്കാട്ടിയത്.
അപകടാവസ്ഥയില്‍പോലും തന്നെ സംരക്ഷിച്ചുനിര്‍ത്തിയത് കരുണാനിധിയായിരുന്നു. താനടക്കമുള്ളവരെ മോശക്കാരാക്കിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും അദ്ദേഹം ചോദിക്കുന്നു.
ടെലികോം രംഗത്ത് പുതിയൊരു വിപ്ലവത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇതിനെ തെറ്റായിട്ടാണ് പലരും നോക്കികണ്ടത്. സാമൂഹിക മാധ്യമ രംഗത്ത്‌പോലും വലിയ മാറ്റത്തിനുള്ള ശ്രമമാണ് 2ജി സ്‌പെക്ട്രം വഴി ലക്ഷ്യം വച്ചിരുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."