എല്‍.ഡി.എഫ് സംയമനം പാലിക്കുന്നത് പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയുംകൊണ്ട്: കോടിയേരി ബാലകൃഷ്ണന്‍
തൃശൂര്‍: എല്‍.ഡി.എഫ് അധികാരത്തിലുള്ളപ്പോഴും വര്‍ഗീയവാദികള്‍ ഇടതുപക്ഷ പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊലപ്പെടുത്തിയിട്ടും സംയമനം പാലിക്കുന്നത് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയുംകൊണ്ടാണെന്ന് അക്രമകാരികള്‍ മനസിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച യുവസാഗരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
രാജ്യത്തെ വര്‍ഗീയച്ചേരിതിരിവുണ്ടാക്കി ഇരുണ്ടനാളിലേക്ക് തള്ളിവിടുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ കൂടുതല്‍ പേരെ അണിനിരത്തി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യയെ മോഡിസര്‍ക്കാര്‍മാറ്റി. ദളിത്, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ വിഭാഗത്തിപെട്ടവരെ ഇല്ലാതാക്കണമെങ്കില്‍ ആദ്യം കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കണമെന്നാണ് സംഘപരിവാര്‍ പറയുന്നത്. മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടം കമ്യൂണിസ്റ്റുകാരുടെ മാത്രം ചുമതലയല്ല. മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഈ പോരാട്ടത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു.
മുങ്ങുന്ന കപ്പലാണ് ഇന്നത്തെ യു.ഡി.എഫ്. ഇതു തിരിച്ചറിഞ്ഞ ഐക്യമുന്നണിയിലെ ഘടകകക്ഷികള്‍ ഒന്നൊന്നായി പുറത്തുപോയിക്കൊണ്ടിരിക്കയാണ്. ഇനിയധികകാലം യു.ഡി.എഫിന് ഈ നിലയില്‍ തുടരാനാകില്ല. നേരത്തെ കേരളത്തില്‍ യു.ഡി.എഫ് തകരുന്നതില്‍ നിന്ന് കരകയറ്റിയിരുന്നത് കേന്ദ്രത്തില്‍ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്.
ഇനിയൊരിക്കലും അത്തരത്തിലൊരു സഹായവും യു.ഡി.എഫിന് ലഭിക്കില്ല. ഇത് മനസ്സിലാക്കിയ ആര്‍.എസ്.എസ് കേരളത്തെ കലുഷിതമാക്കാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെ കാണണം. ഈ വെല്ലുവിളിയെ നേരിടാനുള്ള ശേഷി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഡി.വൈ.എഫ്.ഐക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ കെ.കെ മുബാറക്ക് പ്രതിജ്ഞചൊലിക്കൊടുത്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.കെ ബിജു എം.പി, എന്‍.ആര്‍ ബാലന്‍, എം.എല്‍.എമാരായ മുരളി പെരുന്നെല്ലി, കെ.വി അബ്ദുള്‍ ഖാദര്‍, ബി.ഡി ദേവസി, പ്രൊഫ. കെ.യു അരുണന്‍, മേയര്‍ അജിതാ ജയരാജന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം എം വര്‍ഗീസ്, യു പി ജോസഫ്, കെ കെ രാമചന്ദ്രന്‍, ജില്ല കമ്മിറ്റി അംഗം പി.കെ ഷാജന്‍, കവി സി.രാവുണ്ണി, എന്‍.ആര്‍ ഗ്രാമപ്രകാശ്, ജയരാജ് വാര്യര്‍, പ്രദീപന്‍ മുല്ലനേഴി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ബി ജയന്‍, ഒ.എസ് സുബീഷ്, വൈസ് പ്രസിഡന്റുമാരായ കെ.എസ് സുഭാഷ്, അനൂപ് ഡേവിസ് കാട, ഇ.എ ജയതിലകന്‍ തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."