ദലിത്, ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കരുത്: എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍
കല്‍പ്പറ്റ: ഇന്ത്യയിലെ ദലിത് ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്യം ഹനിക്കരുതെന്ന് എസ്.കെ.എസ്.എസ്.എഫ്. ഇന്ത്യയിലെ സവര്‍ണ ഫാസിസ്റ്റ് സംഘ് പരിവാര ശക്തികള്‍ പല പേരുകള്‍ പറഞ്ഞ് രാജ്യത്തെ ദലിത് ന്യൂന പക്ഷങ്ങള്‍ക്കെതിരെ ശക്തമായ അക്രമങ്ങളും പീഡനങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്. ഇത്തരം ദുഷ്ട ശക്തികളെ പിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാ പരമായി ശിക്ഷിക്കുന്നതിന് പകരം ഭരണ കൂടം കാണിക്കുന്ന മൗനവും അതി ഭീകരമാണ്. ലോകത്ത് ഏറ്റവും വലിയ എഴുതപ്പെട്ട ഭരണ ഘടനയില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെ സ്വാതന്ത്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടാന്‍ വകുപ്പുകളുണ്ട്. അവ യഥാവിധി പൗരന്‍ അനുഭവിക്കുന്നുണ്ടെന്ന് ഭരണകൂടങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. സാങ്കേതിക രംഗത്ത് വലിയ പുരോഗതികള്‍ അവകാശപ്പെടുമ്പോഴും ഇന്നും ഇന്ത്യയില്‍ 38 കോടി ജനങ്ങള്‍ പരമ ദരിദ്രരാണ്. ഇവരുടെ ഉന്നമനത്ത് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമ്പോഴാണ് സ്വാതന്ത്ര്യം പൂര്‍ണമാവുന്നത്. മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളുടെ ദേശക്കൂറിനെ ചോദ്യം ചെയ്യപ്പെടുന്ന സംഘപരിവാരങ്ങള്‍ ഇന്ത്യയുടെ 400 കൊല്ലത്തെ സ്വാതന്ത്ര്യ സമര ചരിത്രം ഒരാവൃത്തിയെങ്കിലും സത്യസന്തമായി വായിച്ച് നോക്കണമെന്നും ഫ്രീഡം സ്‌ക്വയര്‍ അഭിപ്രായപ്പെട്ടു.
തരുവണ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, പൊഴുതന, ചുള്ളിയോട്, വടുവഞ്ചാല്‍, സുല്‍ത്താന്‍ ബത്തേരി, പനമരം, കാട്ടിക്കുളം, വാളാട്, മില്ലുമുക്ക് (കമ്പളക്കാട്) തുടങ്ങിയ കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയറില്‍ പ്രമുഖര്‍ സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ.സി മമ്മുട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി പേരാല്‍, പിണങ്ങോട് അബൂബക്കര്‍ ഹാജി, കെ അലി മാസ്റ്റര്‍, ശംസുദ്ദീന്‍ റഹ്മാനി, കെ.എ നാസര്‍ മൗലവി, എ.കെ മുഹമ്മദ് ദാരിമി, അഷ്‌റഫ് ഫൈസി, ജംഷീര്‍ വാഫി, അലി യമാനി, എ.കെ സുലൈമാന്‍ മൗലവി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി ഹസനി, സുഹൈല്‍ വാഫി, മുജീബ് ഫൈസി കമ്പളക്കാട്, ശൗകത്തലി മൗലവി വെള്ളമുണ്ട, യൂനുസ് വാഫി, നൗഫല്‍ മാസ്റ്റര്‍ വാകേരി, അബ്ദുല്‍ ലത്തീഫ് വാഫി, മുഹമ്മദ് റഹ്മാനി തരുവണ, ആസിഫ് വാഫി, സ്വഫ്‌വാന്‍ വെള്ളമുണ്ട, മൊയ്തുട്ടി യമാനി പ്രമേയ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."