കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേട്: കണക്കുകള്‍ സി.എ.ജി പരിശോധിച്ചേക്കും
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് കണ്‍സ്യൂമര്‍ ഫെഡില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണക്കുകള്‍ പരിശോധിച്ചേക്കും. 2010-11 മുതലുള്ള കണക്കുകള്‍ പരിശോധിക്കാന്‍ സി.എ.ജി സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെകാലത്ത് വന്‍തോതില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നാല്‍പ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കുകളില്‍നിന്നും മറ്റും കണ്‍സ്യൂമര്‍ ഫെഡ് വന്‍തോതില്‍ വായ്പയെടുത്തിരുന്നു. ഇത് ധൂര്‍ത്തും ക്രമക്കേടുമാണെന്നാണ് ആരോപണം. ഇത്തരത്തില്‍ ഒരുകോടിക്കു മുകളില്‍ പണം വായ്പയായി വാങ്ങിയിട്ടുള്ള സ്ഥാപനങ്ങളുടെ വരവുചെലവ് കണക്ക് പരിശോധിക്കുന്നതിന് സി.എ.ജിക്ക് നിയമപരമായി തടസങ്ങളൊന്നുമില്ല. എങ്കിലും കണ്‍സ്യൂമര്‍ഫെഡിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ സി.എ.ജി സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സഹകരണ വകുപ്പ് നേരത്തേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്‍സ്യൂമര്‍ഫെഡിലെ ഭരണത്തില്‍ പോരായ്മകളുണ്ടെന്ന് ഈ റിപ്പോര്‍ട്ടിലുണ്ടെന്നു പറയുന്നു. സി.എ.ജിയും പരിശോധന ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."