'നടപടിക്രമങ്ങള്‍ പാലിക്കാത്ത മുത്വലാഖ് കരട്ബില്‍ പിന്‍വലിക്കണം'
ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന്റെ കരട് രൂപവത്കരണത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുമെന്ന് ബോര്‍ഡ് വക്താവ് സജ്ജാദ് നുഅ്മാനി അറിയിച്ചു.
ഇന്നലെ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് ബില്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഇതിലെ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹം വേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിഷയത്തില്‍ നിയമ നിര്‍മാണം നടത്തണമെന്നും ഓഗസ്റ്റില്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ആറുമാസമായിരുന്നു ഇതിനായി പാര്‍ലമെന്റിന് കോടതി സമയപരിധി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുത്വലാഖ് ക്രമിനല്‍ കുറ്റമാക്കുന്നതും മൂന്നുവര്‍ഷം തടവ് ലഭിക്കാവുന്നതുമായ ബില്‍ തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."