മോദി നല്ല വാര്‍ത്തയെത്തിക്കുന്ന സാന്തായാണെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന സാന്താക്ലോസാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍.
ഇന്ത്യയില്‍ വെള്ളത്താടിയുള്ള വൃദ്ധന് ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നുള്ള ബി.ജെ.പി നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് കുമാര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ മൂന്നരവര്‍ഷമായി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മോദിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ക്രിസ്മസ് പിറ്റന്നായിരുന്നു മോദിയെയും സാന്തായേയും താരതമ്യം ചെയ്ത് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്. ലോകമെങ്ങും ഈ സമയം വെള്ളത്താടിയുള്ള പ്രായമായ ഒരാള്‍ വീടുകളിലേക്ക് വന്ന് പെട്ടികളില്‍ പണം നിറയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ പ്രായമായ വെള്ളത്താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ വീടുകളില്‍ കയറി കൊള്ളയടിക്കുകയാണെന്നായിരുന്നുവെന്നാണ് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."