ശമ്പളമില്ല: വൈദികന്‍ നിരാഹാരം തുടങ്ങി
കോട്ടയം: ആറുമാസമായി ശബളം ലഭിക്കാത്തതിനെ തുടര്‍ന്ന് യാക്കോബായ വൈദികന്‍ നിരാഹാര സമരം തുടങ്ങി.ഫാ.ജിബി വാഴൂരാണ് കോട്ടയം ശാസ്ത്രി റോഡിലുള്ള ഭദ്രാസന ഓഫിസില്‍ ഇന്നലെ ഉച്ച മുതല്‍ നിരാഹാര സമരം ആരംഭിച്ചത്.
വൈദികനായി പട്ടമേറ്റിട്ട് പത്ത് വര്‍ഷത്തിലധികമായി ജിബിക്ക് ആറുമാസമായി വികാരി സ്ഥാനമോ പള്ളിയോ ഇല്ല. കല്ലുങ്കത്ര പള്ളിയിലാണ് അവസാനമായി വികാരിയായിരുന്നത്.
വികാരിമാരുടെ സ്ഥലം മാറ്റവുമായി ഒരു കേസ് ഇടവക മെത്രാപ്പോലീത്തയുമായി നിലനിന്നിരുന്നു. ഇതേതുടര്‍ന്നാണ് മെത്രാപ്പോലീത്തയുടെ കണ്ണിലെ കരടായി ഫാ.ജിബി മാറിയത്.
കല്ലുങ്കത്ര പള്ളി വികാരി സ്ഥാനത്തുനിന്നു നീക്കയതോടെ പള്ളിയും ശബളവും ഇല്ലാത്ത അവസ്ഥയായി. ഇടവക മെത്രാപ്പോലീത്തായുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
വിദേശ പര്യടനവും ഉപരി പഠനവും നടത്തുന്നതിനായി അവധിയില്‍ പോകുന്നവര്‍ക്ക് വരെ വികാരി സ്ഥാനം നല്‍കിയിരിക്കുമ്പോഴാണ് ഈ പക പോക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."