HOME
DETAILS
MAL
അറബ് ലോകത്തെ നയിക്കാന്‍ ഇറാനും തുര്‍ക്കിക്കുമാകില്ല: യു.എ.ഇ
backup
December 28 2017 | 02:12 AM
റിയാദ്: അറബ് ലോകത്തെ മുന്നില്‍നിന്നു നയിക്കാന്‍ ഇറാന്‍, തുര്‍ക്കി അച്ചുതണ്ടുകള്‍ക്ക് സാധിക്കില്ലെന്നും സഊദിക്കും ഈജിപ്തിനും മാത്രമാണ് അതിനു കഴിയുകയെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാന്റെയും തുര്‍ക്കിയുടെയും സംയുക്ത സഹകരണത്തോടെ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തടയിടാന്‍ സഊദി-ഈജിപ്ത് നേതൃത്വത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
'ലോകം ഇപ്പോള്‍ ദുര്‍ഘടകമായ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നുപോകുന്നത്. ചുറ്റുപാടുമുള്ള ഭീഷണികളെ നേരിടാന്‍ പരസ്പര സഹകരണമാണ് ആവശ്യം'ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. വിഭാഗീയതയും പക്ഷപാതസമീപനവും സ്വീകാര്യമായ ബദല്‍ സംവിധാനങ്ങളല്ല. അറബ് ലോകത്തെ നയിക്കാന്‍ തെഹ്‌റാന്‍-അങ്കാറ നേതൃത്വത്തിനു സാധിക്കില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."