HOME
DETAILS

ആദര്‍ശ ഭിന്നത: മുജാഹിദ് സമ്മേളനത്തില്‍ ഒരുവിഭാഗം പ്രഭാഷകര്‍ക്ക് വിലക്ക്

  
backup
December 28 2017 | 03:12 AM

%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%9c%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%b8


തിരൂരങ്ങാടി: ഇരുവിഭാഗം മുജാഹിദുകളുടെ ലയനത്തിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ തന്നെ ഭിന്നത മറനീക്കി പുറത്തേക്ക്. ആദര്‍ശ വിഷയങ്ങളില്‍ ഇപ്പോഴും തുടരുന്ന അഭ്യന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഒരുവിഭാഗം പ്രഭാഷകരെ സമ്മേളന പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തി.
ജിന്ന്,സിഹ്‌റ് വിഷയങ്ങളില്‍ മുജാഹിദ് വിഭാഗത്തിലെ നയനിലപാടിലെ വൈരുധ്യമാണ് നേതാക്കളിലും പ്രഭാഷകരിലും ഒരുവിഭാഗത്തിനു വിലക്കായത്.
മുതിര്‍ന്ന നേതാവ് എടവണ്ണ എ. അബ്ദുസ്സലാം സുല്ലമി, പ്രഭാഷകരായ അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, അലിമദനി മൊറയൂര്‍, എന്‍.എം അബ്ദുല്‍ ജലീല്‍, റാഫി പേരാമ്പ്ര, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഇബ്‌റാഹിം ബുസ്താനി തുടങ്ങിയവരാണ് കാര്യപരിപാടികളില്‍ നിന്ന് തഴയപ്പെട്ടവരില്‍ പ്രമുഖര്‍. നേരത്തെ സമ്മേളന പ്രചരണ പരിപാടികളില്‍ നിന്നും പ്രഭാഷകരെ മാറ്റിനിര്‍ത്തിയ തീരുമാനം ഏറെ ചര്‍ച്ചക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം സമ്മേള പരിപാടികള്‍ വിശദീകരിക്കവെ, മാധ്യമ പ്രവര്‍ത്തകരുടെ ഇതുസംബന്ധിച്ചചോദ്യങ്ങളില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഗള്‍ഫ് സലഫിസ നിലപാടാണ് സംഘടനയിലെ ഓദ്യോഗിക വിഭാഗം പിന്തുടരുന്നതെന്നാണ് മടവൂര്‍ വിഭാഗത്തിന്റെ വാദം. അടിസ്ഥാന വിഷയങ്ങളില്‍ യോജിപ്പിലെത്താതെയാണ് ലയനം നടന്നതെന്നും ഇത്തരം ആശയങ്ങള്‍ സംഘടനയുടെ പേരില്‍ അംഗീകരിക്കാനാവില്ലെന്നുമാണ് ഇവരുടെ വാദം.
ഇതിനിടെ ചേരിതിരിഞ്ഞു നടത്തിയ സമ്മേളന പരിപാടികള്‍ക്കെതിരേ നേതൃത്വം സര്‍ക്കുലര്‍ മുഖേനയും ഷോക്കോസ് നോട്ടിസ് നല്‍കിയും തടയാന്‍ ശ്രമിച്ചെങ്കിലും അംഗീകരിച്ചിരുന്നില്ല.
സമ്മേളനം നടക്കുന്ന മലപ്പുറം ജില്ലയിലുള്‍പ്പെടെ പേരിനുമാത്രമാണ് പ്രചാരണ പരിപാടികള്‍ നടന്നത്. അണികളില്‍ ഒരുവിഭാഗം നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കേയാണ്, വിരുദ്ധ നിലപാട് സ്വീകരിച്ച പ്രമുഖര്‍ക്ക് ഇത്തവണ സമ്മേളന പരിപാടികളില്‍ ഇടംനല്‍കാതെ നേതൃത്വം തന്നെ രംഗത്തെത്തിയത്.
എണ്‍പത് സെഷനുകളിലായി നാനൂറ് പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ സലഫിസത്തിനു നേരെ ഉയര്‍ന്ന തീവ്രവാദ ആരോപണത്തിനു മറുപടി പ്രത്യേക വിഷയമായി പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago