HOME
DETAILS

തലച്ചോറിന്റെ പ്രായം കുറയ്ക്കണോ? പച്ചനിറത്തിലുള്ള ഇലക്കറികള്‍ ശീലമാക്കൂ...

  
backup
December 28 2017 | 10:12 AM

%e0%b4%a4%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af

ഇലക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണോ? എങ്കില്‍ തലച്ചോറിന്റെ പ്രായം കുറയ്ക്കാം. പച്ച നിറത്തിലുള്ള ഇലക്കറികളും സാലഡും കഴിക്കുന്നത് മറവി രോഗം അകറ്റാനം ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും സാധിക്കും. യു.എസിലെ റഷ് സര്‍വകലാശലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ദിവസവും ഇലക്കറികള്‍ കഴിക്കുന്നത് തലച്ചോറിനെ പതിനൊന്ന് വര്‍ഷം വരെ ചെറുപ്പമാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അല്‍സ്‌ഹൈമേഴ്‌സ്, മേധാക്ഷയം മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കുവാനും പച്ചക്കറികള്‍ക്ക് ആവുമത്രേ. 

ശരാശരി 81 വയസ് പ്രായമുള്ള 960 പേരിലാണ് പഠനം നടത്തിയത്. മറവി രോഗം ബാധിക്കാത്ത ഇവരില്‍ ഏകദേശം 4 വര്‍ഷത്തോളം പഠനം നടത്തി. ഭക്ഷണ ക്രമീകരണത്തേക്കുറിച്ചും കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചും ചോദ്യാവലിയും മറ്റും തയ്യാറാക്കി. പഠന കാലയളവില്‍ ഓരോ വര്‍ഷവും ഇവരുടെ ചിന്തയും ഓര്‍മശക്തിയും പരിശോധിച്ചു വിലയിരുത്തി.

വേവിക്കാത്ത പച്ചക്കറികളും ഇലക്കറികളും ദിവസവും കഴിക്കുന്നതും വിലയിരുത്തി. വലപ്പോഴും മാത്രം ഇലക്കറികള്‍ കഴിക്കുന്നവരെയും ഇവ ഒട്ടും കഴിക്കാത്തവരെയും അപേക്ഷിച്ച് എല്ലാ ദിവസവും ഒരു തവണയെങ്കിലും ഇലക്കറികള്‍ കഴിക്കുന്നവരില്‍ ചിന്താശക്തിയും ഓര്‍മശക്തിയും കൂടുതലുള്ളതായി കണ്ടു. ഇലക്കറികള്‍ കഴിക്കുന്നവരുടെ തലച്ചോറിന് 11 വര്‍ഷം പ്രായക്കുറവ് ഉള്ളതായി ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്തപ്പോഴും പഠനഫലം മാറ്റമില്ലാത്ത തുടര്‍ന്നു.

മറവിരോഗം ബാധിക്കുന്ന പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ രോഗത്തെ തടയാന്‍ സാധിക്കുമെന്ന പഠനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതുകൊണ്ടു തന്നെ പ്രായമാകലിനെയും മറവിരോഗത്തെയും തടയാന്‍ ഇലക്കറികളും പച്ചക്കറികലും സാലഡും ശീലമാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago