സപ്ലൈകോ പീപ്പിള്‍ ബസാറിന്റെ മേല്‍ക്കൂരകള്‍ തകര്‍ന്നു
പാലക്കാട്: നഗരസഭയുടെ കീഴിലുള്ള മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ പീപ്പിള്‍സ് ബസാറിന്റെ മേല്‍ക്കൂര ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താമെന്ന് അവസ്ഥയില്‍. അപകടാവസ്ഥ ബോധ്യപ്പെട്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നു വീഴുന്നതുള്‍പ്പെടെ കല്ലും മണ്ണും അടര്‍ന്നു വീഴുന്നതും പതിവായിരിക്കുകയാണ്. ഇതുമൂലം ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാറില്ല. ആകെ 30 കടമുറികളാണ് കോംപ്ലക്‌സില്‍ ഉള്ളത്. ഓരോ ദിവസം ചെല്ലുംതോറും കെട്ടിടത്തിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. മഴ പെയ്താല്‍ വെള്ളം ചുമരിലൂടെ ഉള്‍ഭാഗത്തേക്ക് ചോര്‍ന്നൊലിക്കും. ഇത് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നു.
മൂന്നു വര്‍ഷം മുമ്പ് നഗരസഭ മുന്‍കൈ എടുത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂര നന്നാക്കിയിരുന്നു. മേല്‍ക്കൂര നവീകരണത്തിന്റെ ഭാഗമായി ടൈല്‍സ് പതിക്കാന്‍ നീക്കം നടത്തിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു.
എന്നാല്‍ ടൈലുകളുടെ ഭാരംകൂടി കെട്ടിടത്തിന് താങ്ങാനുള്ള ശേഷി ഇല്ലെന്ന് അധികൃതര്‍ക്ക് വീണ്ടുവിചാരം വന്നതിനെ തുടര്‍ന്നാണ് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചത്. ലക്ഷങ്ങള്‍ ചിലവിട്ട് വാങ്ങിയ ടൈല്‍സ് ഇതോടെ വെറുതെയായി. കെട്ടിടത്തിന് മുകളിലെ മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്ന ടൈല്‍സും ഉടന്‍ നീക്കം ചെയ്ത് ടെറസ് റീ പ്ലാസ്റ്ററിങ് ചെയ്താല്‍ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകും.
അല്ലെങ്കില്‍ 30 കടകളിലുമായി ജോലി നോക്കുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ ജീവന് തന്നെ അത് ആപത്താകും. നഗരസഭയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കികോംപ്ലക്‌സിലെ കടമുറികള്‍ ഉടന്‍ ഒഴിയണമെന്ന് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കാന്‍ നഗരസഭ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ആറുമാസത്തെ അവധിയാണ് കടമുറികള്‍ ഒഴിയാന്‍ നഗരസഭ നല്‍കുന്ന കാലാവധി.
ഇതിനു ശേഷം മാത്രമേ കോംപ്ലക്‌സ് പുതുക്കിപ്പണിയുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ പറഞ്ഞു. കോംപ്ലക്‌സിന് താഴെയുള്ള കടകളില്‍ ഇനി പുതുതായി ആര്‍ക്കും വാടകയ്ക്ക് കൊടുക്കുന്നില്ലെന്നും 2017 തുടക്കത്തില്‍തന്നെ കെട്ടിടം പുതുക്കി പണിയുന്ന ജോലികള്‍ ആരംഭിക്കുമെന്നും നഗരസഭാ അധികൃതര്‍ പറയുന്നുത്.
നഗരത്തിന്‍രെ വിവിധ മേഖലകളില്‍നിന്ന് ആയിരക്കണക്കിന് ഉപഭോക്താക്കളാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."