മന്ത്രിമാരുടെ പ്രവര്‍ത്തനം സി.പി.ഐ വിലയിരുത്തും
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി വിലയിരുത്തും. മലപ്പുറത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു ശേഷമായിരിക്കും വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താനായി പാര്‍ട്ടിതലത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും. ഇടതുമുന്നണി എന്ന നിലയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍, അതു നടത്താനായില്ല. ഇപ്പോള്‍ സി.പി.ഐ സമ്മേളനങ്ങളില്‍ ഭൂമി കൈയേറ്റവും പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങളില്‍ റവന്യൂ വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനവും ഉയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന ഓരോ വകുപ്പും പ്രത്യേകം പരിശോധിക്കുന്നതു ഗുണകരമാകുമെന്ന അഭിപ്രായം എക്സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്നത്.
അതേസമയം, ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പൊതുവായ വിലയിരുത്തലൊന്നും യോഗത്തില്‍ ഉണ്ടണ്ടായില്ല. പാര്‍ട്ടിയുടെ മണ്ഡലം സമ്മേളനങ്ങള്‍ യോഗം വിലയിരുത്തി. എല്ലാ ജില്ലകളിലും മണ്ഡലം സമ്മേളനങ്ങള്‍ നല്ലനിലയില്‍ പൂര്‍ത്തിയാക്കാനായെന്നാണ് എക്സിക്യൂട്ടീവിന്റെ വിലയിരുത്തല്‍.
ജനുവരിയില്‍ ആരംഭിക്കുന്ന ജില്ലാ സമ്മേളനങ്ങളുടെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. മലപ്പുറത്ത് മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങ
ളും യോഗം ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."