അലബാമ തെരഞ്ഞെടുപ്പ്: ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോയ് മൂര്‍
വാഷിങ്ടണ്‍: അലബാമാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട റോയ് മൂര്‍ നിയമനടപടിക്ക്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് മൂര്‍ കോടതിയില്‍ പരാതി സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം നീട്ടിവയ്ക്കണമെന്നും മൂര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈമാസം 12നാണ് അലബാമയില്‍ സെനറ്റ് മത്സരം നടന്നത്. റിപ്പബ്ലിക്കന്‍ കോട്ടയായ ഇവിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഡഗ് ജോണ്‍സ് 20,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വന്‍ വിജയമാണു നേടിയത്. 25 വര്‍ഷമായി റിപ്പബ്ലിക്കുകള്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന മണ്ഡലത്തില്‍ ജോണ്‍സിന്റേത് ഞെട്ടിപ്പിക്കുന്ന വിജയമായിരുന്നു.
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന റോയ് മൂറിനു പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് ലോകശ്രദ്ധ നേടിയത്.
തെരഞ്ഞെടുപ്പ് ഫലത്തിന് അലബാമ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ മെറില്‍ ഔദ്യോഗിക അംഗീകാരം നല്‍കാനിരിക്കെയാണ് അവസാന നിമിഷം നിയമനടപടിയുമായി റോയ് മൂര്‍ രംഗത്തെത്തിയത്.
അലബാമയിലെ മോണ്ട് ഗോമറി സര്‍ക്യൂട്ട് കോടതിയിലാണ് മൂറും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാംപയിന് വൃത്തങ്ങളും ചേര്‍ന്ന് പരാതി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."