വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സംഭവം; മകന്‍ അറസ്റ്റില്‍
പേരൂര്‍ക്കട: മാതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ചു കത്തിച്ച മകന്‍ അറസ്റ്റില്‍. അമ്പലമുക്ക് മണ്ണടി ലെയിന്‍ ദ്വാരകയില്‍ ദീപ അശോകിന്റെ മരണമാണ് ക്രൂരമായ കൊലപാതകമെന്ന് പൊലിസ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ ബി.ടെക് അവസാനവര്‍ഷ വിദ്യാര്‍ഥി അക്ഷയിനെ പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്തു.
അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്ന അക്ഷയ് പണം ചോദിപ്പോള്‍ അമ്മ കൊടുക്കാത്തതും കൊലയ്ക്ക് കാരണമായതായി പൊലിസ് അറിയിച്ചു. മൊഴികളിലെ വൈരുധ്യവും സംഭവം ആത്മഹത്യയാക്കി തീര്‍ക്കാന്‍ നടത്തിയ ശ്രമവും പൊലിസില്‍ ഉണ്ടാക്കിയ സംശയമാണ് അക്ഷയ് വലയിലാകാന്‍ കാരണം.
ക്രിസ്മസ് ദിനത്തില്‍ ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. പണം തരണമെന്ന് ആവശ്യപ്പെട്ടാണ് അക്ഷയ് ദീപയുമായി വഴക്കുണ്ടാക്കുന്നത്. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നും വിദേശത്തുള്ള അച്ഛനോട് ചോദിക്കാനും ഇവര്‍ ആവശ്യപ്പെട്ടു.
കുടുംബവുമായി അച്ഛന്‍ അകന്ന് കഴിയുകയാണെന്നും അതിന് കാരണം അമ്മയാണെന്നും അക്ഷയ് പറഞ്ഞു. തുടര്‍ന്ന് ദീപയുടെ സ്വഭാവശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചും വഴക്കുണ്ടാക്കി കഴുത്ത് ഞെരിക്കുകയായിരുന്നുവെന്നു പൊലിസ് വ്യക്തമാക്കി. അമ്മ മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ വീടിന്റെ പരിസരത്ത് ചവര്‍ കത്തിക്കുന്ന ഭാഗത്തേക്ക് കൊണ്ടുവന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതെല്ലാം നടന്ന ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ വീട് വൃത്തിയാക്കുകയും പുറത്തുപോവുകയും ചെയ്തു. അന്നേ ദിവസം വീട്ടില്‍ തങ്ങിയ അക്ഷയ് പിറ്റേ ദിവസമാണ് നാട്ടുകാരെ അമ്മ അത്മഹത്യ ചെയ്തതാണെന്ന് വിവരം അറിയിക്കുന്നത്. ബന്ധുക്കളോടൊപ്പം എത്തി പൊലിസിലും മൊഴി നല്‍കുകയായിരുന്നു.
എന്നാല്‍ അപ്രതീക്ഷിത മരണം കണ്ടിട്ടും അതിന്റെ ഭാവം മുഖത്ത് കാണിക്കാതെ നിന്ന അക്ഷയിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലിസ് നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് സത്യം പുറത്തായത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായകവിവരങ്ങളാണ് കൊലപാതകം സ്ഥീരീകരിക്കാന്‍ കാരണമായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."