HOME
DETAILS
MAL
മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി
backup
December 29 2017 | 15:12 PM
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. കുന്നംകുളം സ്വദേശി സജേഷിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് സജേഷ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിമ്മില്‍നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലിസ് പറഞ്ഞു. പിണറായി വിജയനെ ഇന്ന് വധിക്കുമെന്നായിരുന്നു സന്ദേശം. ഇതിനെത്തുടര്‍ന്ന് സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ടുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ പൊലിസ് ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."