HOME
DETAILS
MAL
ദിനകരന് അനുകൂലികളായ 132 പേരെ പുറത്താക്കി
backup
December 30 2017 | 02:12 AM
ചെന്നൈ: വിമത നേതാവ് ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന 130 പേരെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി. ഇവര്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാര്‍ട്ടി കോഓഡിനേറ്റര്‍ ഒ പനീര്‍ശെല്‍വം ആരോപിച്ചു.
തിരുപൂര്, പുതുക്കോട്ടൈ, ധര്‍മപുരി എന്നീ ജില്ലാകമ്മിറ്റികളില്‍ നിന്നുള്ള 132 പേരെയാണ് പുറത്താക്കിയത്. ഇതില്‍ 65 പേര് തിരുപ്പൂര്‍ ജില്ലാകമ്മിറ്റിയിലുള്ളവരാണ്. 49 പേര് പുതുക്കോട്ടയില്‍ നിന്നാണ്. ഇവരുമായി യാതൊരു വിധത്തിലുള്ള ഇടപാടുകളും പാടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനെ തുടര്‍ന്നാണ് ദിനകരനെ അനുകൂലിക്കുന്നവര്‍ക്കെതിരേ അണ്ണാ ഡി.എം.കെ നടപടി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."