HOME
DETAILS
MAL
യു.എസ് ആരോപണം നിഷേധിച്ച് ചൈന
backup
December 30 2017 | 03:12 AM
ബെയ്ജിങ്: യു.എന്‍ ഉപരോധ ശേഷവും ഉത്തരകൊറിയക്ക് ഇന്ധനം കൈമാറ്റം ചെയ്യാന്‍ ചൈന സഹായിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം ചൈന നിഷേധിച്ചു. യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ലംഘിക്കാന്‍ ചൈന ശ്രമം നടത്തിയിട്ടില്ല. അത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് പൗരന്മാരോ കമ്പനികളോ ഏര്‍പ്പെട്ടിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഹാ ഷുന്യിങ് പറഞ്ഞു. വസ്തുതകളുടെ വെളിച്ചത്തിലല്ല തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈന ഉത്തരകൊറിയക്ക് ഇന്ധനം കൈമാറ്റം ചെയ്യുന്നത് തെളിവകുള്‍ സഹിതം പിടിക്കപ്പെട്ടന്ന് ട്രംപ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."