HOME
DETAILS
MAL
ശബരിമല വികസനം: ഉപദേശക സമിതി രൂപീകരിച്ചു
backup
December 30 2017 | 03:12 AM
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. ഡോ. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായര്‍ ആണ് സമിതിയുടെ ചെയര്മാന്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിച്ച ടി.എം മനോഹരന്, ചലച്ചിത്രകാരന് ഷാജി എന്‍. കരുണ്‍, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന് ടി. ബാലകൃഷ്ണന്, റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന് കെ.പി സോമരാജന് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."