നവ ഭീഷണികള്‍ നേരിടാന്‍ യുവാക്കള്‍ സജ്ജമാവണം: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: രാജ്യത്തെ പുതിയ സാഹചര്യങ്ങളെ വിലയിരുത്തി നവ ഭീഷണികള്‍ നേരിടാന്‍ യുവാക്കള്‍ സജ്ജമാവണമെന്നു മുസ്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കിയും അവഗണിച്ചും ഫാസിസ്റ്റ് സമീപനവുമായാണു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. മുത്വലാഖ് വിരുദ്ധ ബില്‍ ലോക്‌സഭയില്‍ ഒറ്റയിരിപ്പില്‍ അവതരണവും പാസാക്കലും നടത്തിയത് ഒരു സൂചനയാണ്. വിഷയം ബാധിക്കുന്ന മുസ്‌ലിം വിഭാഗവുമായി ചര്‍ച്ചയ്ക്കുപോലും തയാറാവാത്തവര്‍ പാര്‍ലമെന്റില്‍ പോലും ബില്ലിലെ ന്യൂനതകള്‍ക്കു ചെവികൊടുത്തില്ല. ശരീഅത്തിലും വ്യക്തിനിയമത്തിലും തുടര്‍ന്ന് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതിലേക്കുമാണു കാര്യങ്ങളെ കൊണ്ടുപോവുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നിര്‍വഹണം അമ്പേ പരാജയമാണ്. നോട്ടുനിരോധനം ജി.എസ്.ടി തുടങ്ങിയവ സാമ്പത്തിക അടിത്തറ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ്, സി.കെ സുബൈര്‍, പി.കെ ഫിറോസ്, എം.എ സമദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."