കേരളം
എ.കെ ശശീന്ദ്രന്‍
ജനുവരി
6: ബന്ധുനിയമനം: മുന്‍ മന്ത്രി ഇ.പി ജയരാജന്‍ ഒന്നാംപ്രതി.
12: ജിഷ്ണു പ്രണോയിയുടെ മരണം: മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍.
12: സെന്‍കുമാറിനെ ട്രിബ്യൂണല്‍ അംഗമാക്കാനുള്ള ശുപാര്‍ശ തള്ളി.
14: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി.
16: സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍.
16: യാസീന്‍ പുതിയ ഇന്റലിജന്‍സ് മേധാവി.
18: അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
19: രണ്ടാം മാറാട്: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
21: കൊടിഞ്ഞി ഫൈസല്‍ വധം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
22: സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീടം കോഴിക്കോടിന്.
27: അഴിമതിക്കാരെ സര്‍ക്കാര്‍ സര്‍വിസില്‍ തുടരാന്‍ അനുവദിക്കുന്നതെന്തിനെന്ന് വിജിലന്‍സ് കോടതി.
28: ലക്ഷ്മി നായര്‍ക്ക് പരീക്ഷാ ചുമതലകളില്‍നിന്ന് അഞ്ചുവര്‍ഷത്തെ വിലക്ക്.
30: ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറ്റി.
31: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ വിജിലന്‍സ് അന്വേഷണം.
ഫെബ്രുവരി
3: സ്‌പോര്‍ട്‌സ് ലോട്ടറി: ടി.പി ദാസനെതിരേ കേസ്.
5: തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു.
6: ടോംസ് കോളജിന് താഴ് വീണു.
6: ലോ അക്കാദമി അഫിലിയേഷന്‍ റദ്ദാക്കില്ലെന്ന് കോടതി.
-തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍.
8: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കി.
14: ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാമെന്ന് ഹൈക്കോടതി.
16: ജസ്റ്റിസ് ബി. രാധാകൃഷ്ണന്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
18: പാറ്റൂര്‍ ഭൂമി ഇടപാട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതി.
22: മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം.
-നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാതക്ക് കേന്ദ്ര അനുമതി.
23: നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി കീഴടങ്ങി.
മാര്‍ച്ച്
5: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍ സ്ഥാനമേറ്റു.
6: വി.എം രാധാകൃഷ്ണന്‍ വിജിലന്‍സില്‍ കീഴടങ്ങി.
10: കെ.പി.സി.സി പ്രസിഡന്റ് സുധീരന്‍ രാജിവച്ചു.
13: കൊട്ടിയൂര്‍ പീഡനം: കന്യാസ്ത്രീകള്‍ മുന്‍കൂര്‍ ജാമ്യഹരജി പിന്‍വലിച്ചു.
15: സംസ്ഥാന സര്‍ക്കാര്‍ പുതിയ ഐ.ടി നയം പ്രഖ്യാപിച്ചു.
17: വിദ്യാര്‍ത്ഥി സംഘര്‍ഷം; ലോ അക്കാദമി അടച്ചു.
21: കാസര്‍കോട്ട് റിയാസ് മുസ്‌ലിയാര്‍ കുത്തേറ്റ് മരിച്ചു.
21: 8,041 കോടിയുടെ പദ്ധതിക്ക് കിഫ്ബി അനുമതി.
22: കരുണ, കണ്ണൂര്‍ മെഡി. കോളജ് പ്രവേശനം സുപ്രിംകോടതി റദ്ദാക്കി.
-സി.ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു.
24: നക്‌സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് സര്‍ക്കാര്‍.
25: എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.
-എസ്.എസ്.എല്‍.സി കണക്കു പരീക്ഷ റദ്ദാക്കി.
26: ഫോണ്‍കെണി വിവാദം: മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവച്ചു.
27: മൂന്നാറില്‍ റിസോര്‍ട്ട് നിര്‍മാണത്തിനു നിയന്ത്രണം.
29: ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍
-നളിനി നെറ്റോ ചീഫ് സെക്രട്ടറി.
31: തോമസ്ചാണ്ടി ഗതാഗത വകുപ്പു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
31: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെ സ്ഥാനത്തുനിന്നു മാറ്റി.
ഏപ്രില്‍
2: നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.
4: ഫോണ്‍ കെണി വിവാദം: ചാനല്‍ മേധാവിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍.
-ജിഷ്ണു പ്രണോയിയുടെ മരണം: നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ് അറസ്റ്റില്‍.
5: പൊലിസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലിസ് ബൂട്ടിട്ട് ചവിട്ടി.
6: ജിഷ്ണുവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം.
9: മുഖ്യമന്ത്രിയുടെ ഉറപ്പില്‍ മഹിജ സമരം അവസാനിപ്പിച്ചു.
10: പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം.
12: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ചു.
15: പുറ്റിങ്ങല്‍ ദുരന്തം: പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്.
17: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉജ്ജ്വല വിജയം.
18: നടിയെ അക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
20: പൊലിസില്‍ ഏഴ് പുതിയ കമാന്‍ഡോ വിഭാഗം.
21: മന്ത്രി കെ.ടി ജലീലിനെതിരേ വിജിലന്‍സിന് പരാതി.
23: മദ്യശാലകള്‍ തുറക്കണമെന്ന ആവശ്യം നിയമവകുപ്പ് തള്ളി.
24: പെമ്പിളൈ ഒരുമക്കെതിരേ മന്ത്രി മണിയുടെ അശ്ലീല പരാമര്‍ശം.
-സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന് സുപ്രിംകോടതി ഉത്തരവ്.
25: എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ വിശദീകരണം തേടി.
26: മന്ത്രി മണിക്ക് പരസ്യശാസന.
26: ജേക്കബ് തോമസിന്റെ ഉത്തരവുകള്‍ മരവിപ്പിച്ചു.
27: ആദ്യ കേരള മന്ത്രിസഭയുടെ അറുപതാം വാര്‍ഷികാഘോഷത്തിനു തുടക്കം.
29: വാണിജ്യവകുപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
മെയ്
[caption id="attachment_468743" align="alignleft" width="230"] തോമസ് ചാണ്ടി[/caption]5: സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി.
-എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം.
-100 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി.
6: ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.
8: സുപ്രിംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോ.
10: കൊച്ചി മെട്രോ ട്രയല്‍ സര്‍വിസ് വിജയം.
11: 10 എ.ടി.എം ഇടപാടുകള്‍ എസ്.ബി.ഐ സൗജന്യമാക്കി.
18: കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
20: തിരുവനന്തപുരത്ത് ലൈംഗിക പീഡനം തടയാന്‍ യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു.
24: സ്‌കൂളില്‍ മലയാളം നിര്‍ബന്ധം: ബില്‍ നിയമസഭ പാസാക്കി.
31: വിഴിഞ്ഞം കരാറില്‍ ജുഡിഷ്യല്‍ അന്വേഷണം.
ജൂണ്‍
8: സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചു.
17: കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചു.
24: ഗവ. നഴ്‌സിങ് കോളജുകളുടെ അംഗീകാരം റദ്ദാക്കി.
28: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലിസ് മേധാവി.
ജൂലൈ
10: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍.
12: പാതയോര മദ്യനിരോധനം: കേരളത്തിന് ഇളവില്ലെന്ന് സുപ്രിംകോടതി.
14: മതസ്പര്‍ധ: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരേ കേസ്.
ഓഗസ്റ്റ്
19: വ്യാജ രേഖ ഉപയോഗിച്ച് ആനുകൂല്യം നേടി; സെന്‍കുമാറിനെതിരേ ജാമ്യമില്ലാ കേസ്.
31: കതിരൂര്‍ മനോജ് വധം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ യു.എ.പി.എ ചുമത്തി.
സെപ്റ്റംബര്‍
20: ആദ്യ വനിതാ ഡി.ജി.പിയായി ആര്‍. ശ്രീലേഖ നിയമിതയായി.
ഒക്ടോബര്‍
15: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന് ജയം.
17: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരാന്‍ കോടതി ഉത്തരവ്.
23: 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തിന് കിരീടം.
നവംബര്‍
[caption id="attachment_468745" align="alignright" width="141"] ടി.പി സെന്‍കുമാര്‍[/caption]1: രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനു അറസ്റ്റില്‍.
15: കായല്‍ കൈയേറ്റം: മന്ത്രി തോമസ് ചാണ്ടി രാജിവച്ചു.
21: ഫോണ്‍ കെണി: കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
22: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
26: സംസ്ഥാന ശാസ്‌ത്രോത്സവം: പാലക്കാട് കിരീടം നിലനിര്‍ത്തി.
ഡിസംബര്‍
[caption id="attachment_468746" align="alignright" width="177"] ജേക്കബ് തോമസ്[/caption]5: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക്
14: ജിഷ വധം: പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ.
20: എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു.
-ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍.
26: പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."