ഇന്നത്തെ പി.എസ്.സി വാര്‍ത്തകള്‍; പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം; കൂടുതലറിയാം
അസിസ്റ്റന്റ്/ കാഷ്യര്‍, എല്‍.ഡി.സി (കാറ്റഗറി നമ്പര്‍ 95/2023, 96/2023, 261/2023, 262/2023) തുടങ്ങിയ തസ്തികകളിലേക്ക് 23ന് രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ഗവ. ടെക്‌നിക്കല്‍ എച്ച്.എസ്. മഞ്ച. നെടുമങ്ങാട്, തിരുവനന്തപുരം (സെന്റര്‍ നമ്പര്‍ 1011) എന്ന കേന്ദ്രത്തില്‍ ഉളപ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1012245 മുതല്‍ 1012444 വരെയുള്ളവര്‍ക്ക് ഗവ. വി.എച്ച്.എസ്.എസ് (ബി.എച്ച്.എസ്) മഞ്ച. നെടുമങ്ങാട്, തിരുവനന്തപുരം എന്ന പുതിയ പരീക്ഷ കേന്ദ്രത്തില്‍ പരീക്ഷയെഴുതണം.
സര്‍ട്ടിഫിക്കറ്റ് പരിശോധന
ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനില്‍ (ഐ.എം) മെക്കാനിക്കല്‍ ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 442/2022) തസ്തികയിലേക്ക് ഒറ്റത്തവണ പ്രമാണ പരിശോധന നടത്തിയിട്ടില്ലാത്തവര്‍ക്ക് 23ന് രാവിലെ 10.30 മുതല്‍ പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആര്‍ പരീക്ഷ
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍, എന്‍.സി.എ, നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പര്‍ 453/ 2023, 494/2023), ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 536/2023) തസ്തികകളിലേക്ക് 29ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
* വിവിധ വകുപ്പുകളില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (പട്ടിക വര്‍ഗം, മുസ് ലിം ) (കാറ്റഗറി നമ്പര്‍ 273/2023, 462/2023). സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 302/2023). ജൂനിയര്‍ മെയില്‍ നഴ്‌സ് (കാറ്റഗറി നമ്പര്‍ 437/2023) തസ്തികകളിലേക്ക് 29ന് ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 3.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
- വിവിധ വകുപ്പുകളില്‍ ഇലക്ട്രീഷ്യന്‍ (കാറ്റഗറി നമ്പര്‍ 58/2023), ഓവര്‍സീയര്‍ ഗ്രേഡ് 2/ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 186/2023), ഇലക്ട്രീഷ്യന്‍ (കാറ്റഗറി നമ്പര്‍ 195/2023), ഇലക്ട്രീഷ്യന്‍ പൊലിസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 247/2023), സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 265/2023), ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 428/2023) തസ്തികകളിലേക്ക് 30ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."