'വംശഹത്യ അവസാനിപ്പിക്കൂ…ഫലസ്തീനെ സ്വതന്ത്രമാക്കൂ' പുതുവര്‍ഷാഘോഷം പ്രതിഷേധമാക്കി ലോകം
'വംശഹത്യ അവസാനിപ്പിക്കൂ…ഫലസ്തീനെ സ്വതന്ത്രമാക്കൂ' പുതുവര്‍ഷാഘോഷം പ്രതിഷേധമാക്കി ലോകം
ആഘോഷങ്ങളുടെ അകമ്പടിയോടെ 2023ല്‍ നിന്നും 2024ലേക്ക് ലോകം കണ്‍തുറന്നപ്പോള്‍ കാലഭേദങ്ങളറിയാതെ ഫലസ്തീന്‍ ജനത കണ്‍തുറന്നത് തങ്ങള്‍ക്കു മേല്‍ പെയ്യുന്ന തീഗോളങ്ങളുടെ 87ാം നാളിലേക്കായിരുന്നു. പുതുവര്‍ഷ ദിനത്തിലും ഫലസ്തീനുമേല്‍ തീതുപ്പുകയായിരുന്നു ഇസ്‌റാഈല്‍. നൂറിലേറെ ആളുകളെയാണ് പുതുവര്‍ഷ രാവില്‍ ഇസ്‌റാഈല്‍ കൊന്നു തള്ളിയത്.
പതിവിനു വിപരീതമായി പ്രതിഷേധത്തീജ്വാലയുയര്‍ന്ന പുതുവര്‍ഷാഘോഷങ്ങളായിരുന്നു പലയിടത്തും. ഗസ്സയില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക, ലണ്ടന്‍, ജപ്പാന്‍, യു.എസിലെ ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് സിറ്റി, വെസ്റ്റ് ബാങ്ക് റാമല്ല, ജോര്‍ദാന്‍ മാല്‍മോ സ്വീഡന്‍, ബെര്‍ലിന്‍, ഡബ്ലിന്‍ അയര്‍ലണ്ട്, മാര്‍സലില്ലെ ഫ്രാന്‍സ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പ്രതിഷേധമുയര്‍ന്നു.
"From Johannesburg to Al Aqsa, the people stand with Gaza"
— Quds News Network (@QudsNen) January 1, 2024
Crowds in South Africa joined calls for protests on New Year's Eve, demanding a ceasefire in Gaza. pic.twitter.com/A4KKx4Emln
'ജോഹനാസ്ബര്‍ഗില്‍ നിന്ന് അല്‍ അഖ്‌സ വരെ, ജനങ്ങള്‍ ഗസ്സക്കൊപ്പം' ഇതായിരുന്നു ദക്ഷിണാഫ്രിക്കയില്‍ തിങ്ങി നിറഞ്ഞ ജനാവലിയുടെ മുദ്രാവാക്യം. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് നൂറുകണക്കിനാളുകളാണ് ഇവിടെ പ്രതിഷേധിച്ചത്.
"Biden Biden pick a side, ceasefire or genocide"
— Quds News Network (@QudsNen) January 1, 2024
A large protest in Boston now to demand a permanent ceasefire in Gaza and end to the Israeli occupation.
Credit: @pslnational pic.twitter.com/UqR3ES0gWH
ബൈഡനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബോസ്റ്റണില്‍ നടന്ന പ്രതിഷേധം. ബൈഡന്‍ കള്ളം പറയുകയാണെന്നും വെടിനിര്‍ത്തലിന്റെ ഭാഗത്തോ വംശഹത്യക്കാരുടെ ഭാഗത്തോ എന്നത് തെരഞ്ഞെടുക്കണമെന്നും അവര്‍ മുദ്രാവാക്യം മുഴക്കി.
Crowds at Vauxhall Bridge in London started the New Year demanding a ceasefire in Gaza and reiterating their support for Palestine. pic.twitter.com/jQovdARDGO
— Quds News Network (@QudsNen) January 1, 2024
ഫലസ്തീനുള്ള മുഴുവന്‍ പിന്തുണയും ഉറച്ച് പ്രഖ്യാപിക്കുന്നതായിരുന്നു ലണ്ടനില്‍ നടന്ന പുതുവര്‍ഷ പ്രതിഷേധം. ഫ്രീ ഫ്രീ ഫലസ്തീന്‍ എന്ന മുദ3ാവാക്യത്തോടൊപ്പം അധിനിവേശംമ അവസാനിപ്പിക്കുക എന്നും അവിടെ മുഴങ്ങിക്കേട്ടു.
A large protest in Ramallah in the West Bank chanting for the resistance and calling for a ceasefire in Gaza. pic.twitter.com/nkvxUXRaqZ
— Quds News Network (@QudsNen) December 31, 2023
വെസ്റ്റ് ബാങ്കിലെ റാമല്ലിയിലും പ്രതിഷേധച്ചൂടുയരുന്നതായിരുന്നു പുതുവര്‍ഷ രാവ്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് നടന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Protesters in Tokyo started the New Year re-calling for a ceasefire in Gaza. pic.twitter.com/8EfNO9Kqvm
— Quds News Network (@QudsNen) December 31, 2023
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള മുദ്രവാക്യം മുഴക്കിയാണ് ടോക്കിയോവും പുതുവര്‍ഷത്തെ വരവേറ്റത്.
A large crowd is marching now in NY City in protest against the American support for Israel and calling for a ceasefire in Gaza. pic.twitter.com/WY2GVFMoYQ
— Quds News Network (@QudsNen) December 31, 2023
ന്യൂയോര്‍ക്ക് സിറ്റിയിലും നടന്നു മൂറുകണക്കിനാളുകള്‍ നിറഞ്ഞ പ്രതിഷേധ റാലി. ഇസ്‌റാഈലിനുള്ള പിന്തു അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട ജനത ഫലസ്തീന്‍ മോചനത്തിനായും മുദ്രവാക്യം മുഴക്കി.
In Wahington DC, hundreds of Americans protested today calling for a ceasefire in Gaza. pic.twitter.com/7A4AvuJAli
— Quds News Network (@QudsNen) December 31, 2023
വാഷിങ്ടണ്‍ സിറ്റിയിലും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.
Hundreds of Jordanians decided to start the New Year marching towards the US embassy in Amman, in protest against the American support of the Israeli genocide in Gaza. pic.twitter.com/svcs7jGzvE
— Quds News Network (@QudsNen) December 31, 2023
ഗസ്സയിലെ വംശഹത്യയില്‍ ഇസ്‌റാഈലിന് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ജോര്‍ദാനിലെ അമ്മാനില്‍ യു.എസ് എംബസിയിലേക്ക് പുതുവര്‍ഷ മാര്‍ച്ച് നടന്നു. ഇതിലും നൂറുകണക്കിനാളുകളുടെ പങ്കാളിത്തമുണ്ടായിരുന്നു.
Pro-Palestine demonstrators in Malmo, Sweden, chant to end the Israeli genocide in Gaza. pic.twitter.com/2Y985XKtR1
— Quds News Network (@QudsNen) December 31, 2023
ലോകമെമ്പാടും വെടിനിര്‍ത്തല്‍ കൗണ്ട് ഡൗണ്‍ (Countdown2Ceasefire) ക്യാംപയിനുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. 2024 കൗണ്ട് ഡൗണ്‍ വെടിനിര്‍ത്തല്‍ കൗണ്‍ഡൗണ്‍ ആക്കണമെന്നാണ് ക്യാംപയിന്റെ ലക്ഷ്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
⏰ We the people have joined together to #countdown2ceasefire .
— AHMED | أحمد (@ASE) December 31, 2023
We hope you are with us too.
Join the call, tonight at midnight. ?? pic.twitter.com/zyY7AhMZqF
രണ്ടാഴ്ച മുമ്പാണ് ക്യാംപയിന്‍ ആരംഭിച്ചത്. 'നിലവിലെ പരിതാപകരമായ സാഹചര്യം അവസാനിക്കുന്നതിനുള്ള ആദ്യ പടിയാണ് വെടിനിര്‍ത്തല്‍' ക്യാംപയിന്‍ വക്താവ് ബുഷ്‌റ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
Hundreds held a demonstration in Dublin, Ireland, expressing support for Gaza. pic.twitter.com/3f3y88u569
— Quds News Network (@QudsNen) December 31, 2023
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30000ന് അടുത്തെത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."