ടെസ്‌ല ഗുജറാത്തില്‍ പ്ലാന്റ് തുടങ്ങും? പ്രഖ്യാപനം വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍
ലോകത്താകമാനമുള്ള വാഹന പ്രേമികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച വാഹന ബ്രാന്‍ഡാണ് ടെസ് ല. കമ്പനി ഇന്ത്യയിലേക്ക് എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ച് നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. എന്നാലിപ്പോള്‍ ടെസ് ലയുടെ ഇന്ത്യന്‍ പ്ലാന്റ് ഗുജറാത്തിലാണ് ആരംഭിക്കാന്‍ പോകുന്നത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരികയാണ്.2024 ലായിരിക്കും കമ്പനി ഇന്ത്യയിലേക്കെത്തുന്നതെന്നും, വരാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിരിക്കിമെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ടെസ്‌ലയുടെ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് വൈബ്രിന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുത്തായിരിക്കും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക..
തുറമുഖങ്ങളുടെ സാന്നിധ്യം കണക്കിലെടുത്ത് ഗുജറാത്തിന് പുറമെ, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും ടെസ്‌ല പരിഗണിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വാഹനങ്ങള്‍ അസംബിള്‍ ചെയ്യാനുള്ള പദ്ധതികളുമായാണ് ടെസ്‌ലയുടെ വരവ്. ഉയര്‍ന്ന ഇറക്കുമതി തീരുവയെ തുടര്‍ന്ന് വാഹനം പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പദ്ധതി ടെസ്‌ല ഉപേക്ഷിച്ചെന്നാണ് സൂചന. ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് സര്‍ക്കാരിനോട് കമ്പനി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവയില്‍ 15 ശതമാനം ഇളവ് നല്‍കിയാല്‍ ഇവിടെ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്നാണ് ടെസ്‌ല മുമ്പ് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നും നാല് വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായി ഇത് ഉയര്‍ത്താനുമായിരുന്നു ടെസ്‌ലയുടെ പദ്ധതികളെന്നാണ് സൂചനകള്‍.
Content Highlights:Tesla India Plant Could Be Set Up In Gujarat Report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."