HOME
DETAILS
MAL
ഒപ്പനയും,നാടകവും; കലോത്സവ വേദിയില്‍ ഇന്ന് ജനപ്രിയ മത്സരയിനങ്ങള്‍
backup
January 05 2024 | 01:01 AM
കൊല്ലം:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനമായ ഇന്ന് ജനപ്രിയ മത്സരയിനങ്ങള്‍ വേദിയില്‍ മാറ്റുരക്കും. അറുപത് ഇനങ്ങളാണ് വിവിധ വേദികളിലായി ഇന്ന് അരങ്ങേറുന്നത്.ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയും ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകവുമാണ് ഇന്നത്തെ ഗ്ലാമര്‍ ഇനങ്ങള്‍.ആദ്യ ദിവസത്തെ മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നില്‍. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്.
അതേസമയം ആദ്യദിനത്തില്‍ തന്നെ കലോത്സവത്തില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയിലെത്തുന്നതോടെ പോരാട്ടം കൂടുതല്‍ കനക്കുമെന്നുറപ്പാണ്. ഇതോടൊപ്പം ജനപങ്കാളിത്തവും ഏറും.
Content Highlights:state school kalolsavam todays update
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."