രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന; ഫലം ലഭിച്ചശേഷം ജാമ്യാപേക്ഷ പരിഗണിക്കും
രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന. രാഹുലിന് വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു. ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് പരിശോധന നടത്തിയത്. ജാമ്യം നല്കുന്നതില് മെഡിക്കല്‍ പരിശോധന നിര്‍ണായകമാണ്.
പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത്.
നിയമവിരുദ്ധമായി സംഘം ചേര്‍ന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വം നല്കി. ആക്രമണത്തിന് നേതൃത്വം നല്കിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സര്‍ക്കാര്‍ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."