വളാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പണം ഇന്ന്
വളാഞ്ചേരി: ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തിയ വളാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ ഇന്ന് സ്വീകരിക്കും. ഹ്യുമാനിറ്റിസ്, കൊമേഴ്‌സ് രണ്ടു ബാച്ചുകളിലെ 100 സീറ്റികളിലേക്കാണ് പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെയും പ്രവേശനം ലഭിക്കാത്തവര്‍ക്കും ഇന്ന് ഓന്‍ലൈന്‍ വഴി അപേക്ഷസമര്‍പ്പിക്കാം. ഇന്ന് നാലിന് മുന്‍പ് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. അപേക്ഷ സമര്‍പ്പണത്തിന് സ്‌ക്കൂളില്‍ പ്രത്യേക സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് രാവിലെ സ്‌കൂളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌ക്കൂളില്‍നിന്ന് നല്‍കുന്ന അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് പ്രധാനഅധ്യാപകന്‍ അറിയിച്ചു. റാങ്ക്‌ലിസ്റ്റ് 19 ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അന്ന് തന്നെ 12 മണിക്ക് മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, വിടുതല്‍ സര്‍്ട്ടിഫിക്കറ്റ്, സ്വഭാവസര്‍ട്ടിഫിക്കറ്റ്, ബോണസ് പോയന്റിന് ആവശ്യമായ രേഖകളും പ്രവേശന ഫീസുമായി സ്‌കൂളില്‍ എത്തിചേരേണ്ടതാണ്.
കഴിഞ്ഞ ദിവസമാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ വളാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ത്തി ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി ഉള്‍പ്പെട്ട ഹ്യുമാനിറ്റിസ് ഗ്രൂപ്പും (കോഴ്‌സ്‌കോഡ് 20) അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പെട്ട കൊമേഴ്‌സ് കമ്പ്യൂട്ടര്‍(കോഡ് 39) ഉള്‍പ്പെടുന്ന ബാച്ചുകളും രണ്ടാം ഭാഷയായി മലയാളവും ഉറുദുവും അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."