സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാ സമ്മേളനം പ്രചാരണ വാഹന യാത്രയ്ക്ക് തുടക്കം
പ്രചാരണ വാഹന യാത്രയ്ക്ക് തുടക്കം
കോഴിക്കോട്: 28ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ ശംസുൽ ഉലമാ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദാഘാടന മഹാ സമ്മേളനത്തിന്റെ പ്രചാരണാർഥം പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ യാത്രയ്ക്ക് വരക്കൽ മഖാമിൽ തുടക്കം. വരക്കൽ മഖാമിൽ അന്ത്യവിശ്രമംകൊള്ളുന്ന വരക്കൽ മുല്ലക്കോയത്തങ്ങളുടെയും ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടെയും മഖാം സിയാറത്ത് ചെയ്ത ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയത്തങ്ങൾ ജാഥാ ക്യാപ്റ്റൻ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾക്ക് പഥാക കൈമാറി ഫഌഗ് ഓഫ് നിർവഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി കെ. ഉമർ ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ മെമ്പറും ജില്ലാ പ്രസിഡന്റുമായ എ.വി അബ്ദുറഹിമാൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം കോർഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സലാം ഫൈസി മുക്കം, ഒ.പി.എം അശ്‌റഫ് മൗലവി, സൈനുൽ ആബിദീൻ തങ്ങൾ, എസ്.വി ഹസൻകോയ, സ്വാഗത സംഘം വർക്കിങ് ചെയർമാൻ സിദ്ദീഖ് തങ്ങൾ, വർക്കിങ് കൺവീനർ പി.എം ലത്തീഫ് ഹാജി, സ്വാഗത സംഘം ഭാരവാഹികളായ എം.കെ നൗഷാദ്, എ.കെ അഷ്‌റഫ് ഹാജി, വി.കെ നാസർഹാജി, താഹിർ മിസ്ബാഹി, മഹല്ല് പ്രസിഡന്റ് എസ്.വി ഹസ്സൻകോയ, ടി.പി സുബൈർ മാസ്റ്റർ, കെ.പി മുഹമ്മദ്, അബൂബക്കർ യമാനി, ആർ.വി.എ സലാം, സി.പി ഇഖ്ബാൽ, ശറഫുദ്ദീൻ വരക്കൽ, ഇസ്മായിൽ ഹാജി എടച്ചേരി സംസാരിച്ചു.
സ്വാഗത സംഘം സബ്കമ്മിറ്റി ഭാരവാഹികളായ അസ്ലം ഫൈസി ബംഗളൂർ, റിയാസ് മടിവാള, സി.പി സദഖത്തുള്ള, സി.എച്ച് ശാജർ, എം.കെ റസാഖ്, ഫൈസൽ അക്യൂറ, വി.കെ ഹാരിസ്, ബി.ടി.എം സലീം, സുബൈർ മടിവാള, സിറാജ് ബി.ടി.എം, സിറാജ് ഹാജി, സൈഫു ഈറോത്ത്,അബ്ദുല്ലത്തീഫ്, ശമീർ, മഹ്മൂദ് ഹാജി, സ്വാദിഖ്, ശബീർ,റഫീഖ്,തൻവീർ,ദാവൂദ്, നസീർ, സലീം, അബ്ദുൽ ഹമീദ്, റിയാസ് എന്നിവർ നേതൃത്വം നൽകി.
വരക്കൽ മഖാമിൽ നിന്നും പ്രയാണം ആരംഭിച്ച വാഹന പ്രചാരണ യാത്ര വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാം, മടവൂർ സി.എം വലിയുള്ളാഹി മഖാം, ഒടുങ്ങാക്കാട് മഖാം, വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി, കൊടക് ജില്ലയിലെ നെല്ലുരുക്കേരി, എരുമാട് മഖാം, മൈസൂർ എന്നീ സ്ഥലങ്ങളിലൂടെ പ്രയാണം നടത്തി ബംഗളൂരു തവക്കൽ മസ്താൻ ദർഗയിൽ സമാപിച്ചു. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമിൽ നടന്ന സ്വീകരണത്തിന് സയ്യിദ് ബി.എസ്.കെ തങ്ങൾ, അബ്ദുസ്സമദ് ഫൈസി, മമ്മദ് ദാരിമി മാവൂർ, അബ്ദുസ്സലാം മൗലവി വാവൂർ, കുഞ്ഞുട്ടി മുസ്ലിയാർ, ലുഖ്മാനുൽ ഹഖീം ഫൈസി, അബ്ദുൽ ഗഫൂർ, ഇർഷാദ് മുസ്ലിയാർ, ശറഫുദ്ദീൻ വാഴക്കാട്, എന്നിവർ നേതൃത്വം നൽകി. മടവൂർ സി.എം മഖാം ശരീഫിൽ ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഫൈസൽ ഫൈസി മടവൂർ നേതൃത്വം നൽകി. ഒടുങ്ങാക്കാട് മഖാമിൽ നടന്ന സ്വീകരണ പരിപാടിക്ക് മുഹമ്മദ് ബാഖവി അൽ ഹൈതമി, വാവാട് ടി.എം മൊയ്തീൻ കുട്ടി ഹാജി, ടി.എ സലാം, അബ്ദുൽ മജീദ് ഹാജി, നാസർ ഗസ്സാലി, സുൽഫിക്കർ അമ്പായം കുന്ന്, കെ.കെ ഹംസ, മുഹമ്മദ് റാഫി ദാരിമി, സിറാജ് ഒടുങ്ങാക്കാട്, എന്നിവർ നേതൃത്വം നൽകി.
വയനാട് വെങ്ങപ്പളി ശംസുൽ ഉലമ ഇസ്‌ലാമിക് അക്കാദമിയിൽ നൽകിയ സ്വീകരണത്തിന് അക്കാദമി ജനറൽ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാൽ സ്വാഗതം പറഞ്ഞു. എ. കെ. സുലൈമാൻ ദാരിമി അധ്യക്ഷനായി. മൊയ്തീൻ കുട്ടി പിണങ്ങോട്, അലവി കോട്ടപ്പുറം, ജമാൽ മീനങ്ങാടി, ബഷീർ പടിഞ്ഞാറത്തറ, കുഞ്ഞു മുഹമ്മദ് ദാരിമി പൊഴുതന, അബ്ബാസ് വാഫി ചെന്നലോട്, ഹർഷൽ പഞ്ചാര, ജാഫർ പാലക്കൽ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."