HOME
DETAILS

ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോക്ക്‌ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം സ്‌പോർട്‌സ് പേഴ്‌സണാലിറ്റി അവാർഡ് സമ്മാനിച്ചു

  
backup
January 11 2024 | 14:01 PM

shaikh-mohammed-bin-rashid-sports-creative

കായിക മേഖലയിലെ ഏറ്റവും ഉയർന്ന പുരസ്കാരം.

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നാമധേയത്തിലുള്ള അന്താരാഷ്ട്ര കായിക വ്യക്തിത്വത്തിനുള്ള പുരസ്കാരം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് സമ്മാനിച്ചു. ഈ പുരസ്കാരം കായിക മേഖലയിലെ ഏറ്റവും വലുതാണെന്ന് ഇൻഫാന്റിനോ പറഞ്ഞു. ദുബൈയിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്‌പോർട്‌സ് അവാർഡിന്റെ 12-ാമത് എഡിഷനിൽ പുരസ്‌കാരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ബഹുമതി ഏറ്റവും ഉയർന്നതാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്‌ബോൾ (ഫിഫ) സ്ഥിരീകരിചു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കായിക രംഗത്തെ പദവി ഉയർത്തുകയും ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുൻനിര വ്യക്തികൾക്കു നൽകുന്ന ഈ പുരസ്കാരം പ്രശംസനീയമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കായിക രംഗത്ത് അഭിനിവേശമുള്ള ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പേഴ്സണാലിറ്റി അവാർഡ് മാതൃകാപരമാണെന്നും ഇൻഫാന്റിനോയുടെ അവാർഡ് നേട്ടത്തെക്കുറിച്ച് ഫിഫ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിശദീകരിച്ചു. വിവിധ കായിക മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെ 2009-ൽ ആരംഭിച്ചതാണ് ഈ അവാർഡ്. 2012-ൽ രാജ്യാന്തര താരങ്ങളെ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ വ്യവസ്ഥയിൽ മാറ്റം വരുത്തി.
“കായിക ലോകത്തെ സർഗ്ഗാത്മകത, പുതുമ, നീതി എന്നിവയെ ആഘോഷിക്കുന്ന ഈ അവാർഡ് ലഭിക്കുന്നത് എന്നിൽ അഭിമാനം നിറയ്ക്കുന്നു. കാരണം, ഫിഫയിൽ ഞങ്ങൾ ഐക്യം, ന്യായമായ മത്സരം, സമത്വം, സുസ്ഥിരമായ ആഗോള വികസനം എന്നിവയെ പ്രതിനിധീകരിക്കുന്നു. എല്ലാ അവാർഡ് ജേതാക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു'' -ശൈഖ് മുഹമ്മദ് അവാർഡിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
ഫിഫ ബീച്ച് സോക്കർ ലോക കപ്പ് ഫെബ്രുവരി 15 മുതൽ ദുബൈയിലാണ് നടക്കുക.
നാല് ഫിഫ ക്ലബ് ലോക കപ്പുകൾ, 2003ലെ ഫിഫ അണ്ടർ 20 ലോക കപ്പ്, 2013 ലെ ഫിഫ അണ്ടർ 17 ലോക കപ്പ്, കൂടാതെ കഴിഞ്ഞ 21 വർഷത്തിനിടെ എട്ട് ടൂർണമെന്റുകൾക്ക് ആതിഥേയത്വം, ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് 2009 അങ്ങനെ നിരവധി ഫിഫ ടൂർണമെന്റുകളുടെ അഭിമാന ചരിത്രമാണ് യുഎഇക്കുള്ളതെന്ന് ഫിഫ പറഞ്ഞു. ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് 2024 അടുത്ത മാസം ആരംഭിക്കുമ്പോൾ അതിന്റെ ഒമ്പതാമത് ഫിഫ ടൂർണമെന്റിന് കൂടിയാണ് ആതിഥേയത്വം വഹിക്കപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago