സെപ്റ്റംബര്‍ 15ഓടെ കോഴിക്കോട് സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയാകും: മന്ത്രി
കോഴിക്കോട്: സെപ്റ്റംബര്‍ 15ഓടെ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജന വിമുക്തമായ ജില്ലയായി കോഴിക്കോട് മാറുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒ.ഡി.എഫ് (ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ) പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
60-ാമത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കേരളത്തെ സമ്പൂര്‍ണ ഒ.ഡി.എഫ് ആക്കി മാറ്റുന്നതിന്റെ മുന്നോടിയായാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായുള്ള ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ മൂന്നു ശതമാനം വീടുകളില്‍ മാത്രമാണ് ശൗചാലയമില്ലാത്തത്.
ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, അസിസ്റ്റന്റ് കലക്ടര്‍ കെ. ഇമ്പശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി വേലായുധന്‍, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍ സംസാരിച്ചു.
യോഗത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."