കറിവേപ്പില കേടുവരാതെ എങ്ങനെ സൂക്ഷിച്ചു വയ്ക്കാം
മലയാളികളുടെ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് കറി വേപ്പില. കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ചൊക്കെ നമുക്ക് അറിയുകയും ചെയ്യാം. സാധരണ 100 ഗ്രാമോ മറ്റോ ആകും കറിവേപ്പില കടകളില്‍നിന്ന് വാങ്ങുക. എന്നാല്‍ നാലഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ഒരു നേരത്തെ കറിയിലേക്കും തോരനിലേക്കും ഒന്നോ രണ്ടോ അല്ലി മാത്രമെ ആവശ്യമായി വരൂ. പച്ചില ആയതിനാല്‍ ഇവ കൂടുതല്‍ ദിവസങ്ങള്‍ വാടാതെ സൂക്ഷിക്കുക എന്നത് വീട്ടമ്മമാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
എന്നാല്‍ കറിവേപ്പില കേടുവരാതെയും വാടിപ്പോകാതെയും സൂക്ഷിക്കാന്‍ ചില ടിപ്‌സുകള്‍ ഉണ്ട്. കടയില്‍ നിന്ന് വാങ്ങിയതാണെങ്കില്‍ ചിലപ്പോള്‍ അതില്‍ കെമിക്കല്‍ ചേര്‍ത്തിരിക്കും. അതുകൊണ്ട് വെള്ളത്തില്‍ കുറച്ച് മഞ്ഞള്‍ പൊടിയോ വിനാഗിറോ ഒഴിച്ച് അതില്‍ അരമണിക്കൂര്‍ കറിവേപ്പില മുക്കിവയ്ക്കുക. എന്നിട്ട് നന്നായി കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തി ഇടുക. വെള്ളമെല്ലാം ഊര്‍ന്ന ശേഷം പ്ലാസ്റ്റിക് കവറിലിട്ട് വായു കടക്കാത്ത രീതിയില്‍ കെട്ടിവച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. അല്ലെങ്കില്‍ ഗ്ലാസ് ബോട്ടിലില്‍ ഇട്ടും ഫ്രിഡ്ജില്‍ വയ്ക്കാം. അപ്പോള്‍ നല്ല ഫ്രഷായി ദിവസങ്ങള്‍ ഉപയോഗിക്കാം. ഇനി പ്ലാസ്റ്റിക് ബോട്ടിലിലാണെങ്കില്‍ ഒരു ടിഷ്യൂപേപ്പര്‍ വിരിച്ചിട്ട് അതിലേക്ക് കറിവേപ്പില ഇറക്കിവയ്ക്കാം.
കോട്ടണ്‍തുണിയിലും സൂക്ഷിച്ച് വയ്ക്കാം. അതിനും ആദ്യം കഴുകി വൃത്തിയാക്കണം. നല്ല വലുപ്പമുള്ള ഓരു കോട്ടണ്‍ തുണി എടുത്ത് അതില്‍ കറിവേപ്പില പൊതിഞ്ഞ് നീളത്തില്‍ വച്ച് രണ്ടു സൈഡും മടക്കി ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു അതിലേക്ക് വച്ച് വായു കടക്കാത്ത വിധം പൊതിഞ്ഞു കെട്ടി റബര്‍ബാന്‍ഡ് ഇട്ടു ഫ്രിഡ്ജില്‍ വയ്ക്കുക. സിപ്പ് ലോക്ക് കവറില്‍ ഫ്രീസറില്‍ വച്ചാല്‍ ഒരുപാടു കാലം കേടുകൂടാതെ വയ്ക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."