തണുപ്പ് കാലത്ത് വാഴപ്പഴം കഴിക്കണം എന്ന് പറയുന്നത് എന്ത്‌കൊണ്ട്? അറിയാം
തണുപ്പ് കാലത്ത് നമ്മുടെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തേയും ദഹന പ്രക്രിയയേയും ഒക്കെ മാറ്റാറുണ്ട്. അതിനാല്‍ തന്നെ ഭക്ഷണശീലത്തിലും വസ്ത്ര ധാരണത്തിലുമൊക്കെ തന്നെ തണുപ്പ് കാലത്ത് വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ട്. തണുപ്പ് സമയത്ത് നമ്മുടെ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിരിക്കേണ്ട ഒരു ഭക്ഷണമാണ് വാഴപ്പഴം. ശരീരത്തിന് ആവശ്യമായ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, മറ്റ് വൈറ്റമിനുകള്‍ എന്നിവയുടെയെല്ലാം ഒരു നിറ സ്രോതസ്സ് എന്ന് തന്നെ വാഴപ്പഴത്തെ വിശേഷിപ്പിക്കാവുന്നതാണ്.
തണുപ്പ് കാലത്ത് ശരീരത്തിന് അനുഭവപ്പെടുന്ന ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാഴപ്പഴത്തിലെ ഫൈബര്‍ സഹായകരമാകും. മാത്രമല്ല ശരീരത്തിന് വേണ്ടുന്ന ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനും അലസതയകറ്റുന്നതിനും വാഴപ്പഴം സഹായകരമാണ്.
കൂടാതെ വൈകുന്നേര സമയങ്ങളിലോ അല്ലെങ്കില്‍ രാത്രിയിലോ ഒന്നോ രണ്ടോ പഴം സ്ഥിരമായി കഴിക്കുന്നത് മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നതിന് സഹായകരമാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍ ചുമ,ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ രാത്രി വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. പഴം കൂടുതല്‍ കഫം ഉത്പാദിപ്പിക്കും എന്നതിനാലാണ് ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ വാഴപ്പഴം ഒഴിവാക്കണം എന്ന് പറയുന്നത്.
Content Highlights:Banana Why you shouldnt avoid eating it this winter
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."