വീണ്ടും അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളില്‍ കൂടി അറസ്റ്റ് ചെയ്ത് പൊലിസ്
വീണ്ടും അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളില്‍ കൂടി അറസ്റ്റ് ചെയ്ത് പൊലിസ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസാണ് ഇതില്‍ രണ്ടെണ്ണം. അദ്ദേഹത്തിന്റെ ജാമ്യഹരജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലിസിന്റെ നടപടി.
ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലിസ് എടുത്തിരുന്നത്. അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ ശേഷിക്കുന്ന രണ്ടു കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഡിജിപി ഓഫിസ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു കേസുകളിലും റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേരത്തെ അറസ്റ്റു ചെയ്ത കേസില്‍ നല്കിയ ജാമ്യഹരജിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കുന്നത്. പുതുതായി അറസ്റ്റ് ചെയ്ത മൂന്നു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലിന് പുറത്തിറങ്ങാനാകൂ. പുതുതായി അറസ്റ്റ് റെക്കോഡ് ചെയ്ത കേസുകളില്‍ കൂടി നാളെ ജാമ്യഹരജി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."